അടുത്ത 20 വര്‍ഷം കൂടി തങ്ങള്‍ ഭരിക്കുമെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍; മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷം

വികതസിത ഭാരതവും ആത്മനിര്‍ഭര്‍ ഭാരതും രാജ്യം തിരിച്ചറിഞ്ഞെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍. രാഷ്ട്രപതിയുടെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷം തങ്ങള്‍ രാജ്യം ഭരിച്ചുവെന്നും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. മോദി കള്ളം പറയുന്നത് നിര്‍ത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിപക്ഷം ഭരണപക്ഷത്തെ കടന്നാക്രമിച്ചിരുന്നു.

മണിപ്പൂരിലെ കോണ്‍ഗ്രസ് എംപി അംഗോംച ബിമോല്‍ അകോയിജാമും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ മണിപ്പൂരിനെ കുറിച്ച് സഭയിലുയര്‍ത്തിയ മണിപ്പൂര്‍ വിഷയങ്ങളില്‍ മറുപടി പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

കഴിഞ്ഞ പത്ത് വര്‍ഷം എന്‍ഡിഎ സര്‍ക്കാരിന്റേത് ലഘുതുടക്കമായിരുന്നെന്നും സര്‍ക്കാരിന്റെ സുപ്രധാന നീക്കങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂവെന്നും പ്രധാനമന്ത്രി അറിയിച്ചു. മൂന്നിലൊന്ന് പ്രധാനമന്ത്രിയെന്ന പ്രതിപക്ഷത്തിന്റെ പരിഹാസത്തെ മോദി സഭയില്‍ തള്ളി. തങ്ങള്‍ മൂന്നിലൊന്ന് കാലം മാത്രമേ ആയിട്ടുള്ളൂവെന്നും അടുത്ത 20 വര്‍ഷം കൂടി തങ്ങള്‍ ഭരിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സംസാരിക്കാന്‍ സമയം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുകയും ഇറങ്ങിപ്പോകുകയുമായിരുന്നു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ