കോവിഡ് പ്രതിസന്ധി; ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവെച്ച് രാഷ്ട്രപതി   

കോവിഡ്  പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചെലവ് ചുരുക്കാനായി നിരവധി നടപടികൾ നടപ്പിലാക്കാനും രാഷ്ട്രപതി ഭവൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ചിൽ പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം രാഷ്ട്രപതി സംഭാവന ചെയ്തിരുന്നു.

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഔദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല. രാഷ്​ട്രപതി ഭവനിൽ ഓഫീസ്​ സ്​റ്റേഷനറി സാധനങ്ങൾ, ഇന്ധനം എന്നിവയുടെ ഉപയോഗം കുറക്കും. സ്വാശ്രയ ഇന്ത്യയെന്ന സർക്കാരിന്റെ ആശയം സാക്ഷാത്കരിക്കുന്നതിനും പകർച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോർക്കണം.

രാജ്യത്തി​​ന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ്​ ചെലവുചുരുക്കൽ നടപടിയെന്നും രാഷ്​ട്രപതി പ്രസ്​താവനയിൽ പറയുന്നു. പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ