പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസിലെ റോള്‍; ചര്‍ച്ചകള്‍ തുടരുന്നു, അന്തിമ തീരുമാനം സോണിയ ഗാന്ധിയുടേത്

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി അന്തിമ തീരുമാനം എടുക്കും. 2024 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ പ്രശാന്തിന്റെ പങ്ക് സംബന്ധിച്ചും വരും ദിവസങ്ങളില്‍ തീരുമാനം ഉണ്ടാകും. പ്രശാന്ത് മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ഒരാഴ്ചയ്ക്കകം തീരുമാനം സോണിയ ഗാന്ധിയെ അറിയിക്കാന്‍ പാനലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയുമായും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും സോണിയ ഗാന്ധി പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി. രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നില്ല. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് പ്രശാന്ത് കിഷേറിന്റെ കൃത്യമായ പങ്കിനെ കുറിച്ചും പാര്‍ട്ടിയില്‍ ചേരുമോ അല്ലെങ്കില്‍ പിന്തുണയ്ക്കുമോ എന്നതിനെ കുറിച്ചും അന്തിമ തീരുമാനം സോണിയ എടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

2024ലെ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായാണ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രം. യോഗങ്ങള്‍ വരും ദിവസങ്ങളിലും തുടരും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ ദിഗ്വിജയ് സിങ്, കമല്‍നാഥ്, ജയറാം രമേശ് തുടങ്ങിയവപരു പങ്കെടുത്തിരുന്നു.

ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഈ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.

പദ്ധതി ശിപാര്‍ശകളില്‍ ബൂത്ത് തലത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ആശയവിനിമയ ടീമുകള്‍, ഓരോ നിയോജക മണ്ഡലത്തിലെയും പാര്‍ട്ടിയുടെ ശക്തിയും ബലഹീനതയും, സാധ്യമായ സ്ഥാനാര്‍ത്ഥികള്‍, പ്രശ്‌നങ്ങള്‍ എന്നിവയും ഇതിന് പുറമേ ജനങ്ങളുടെ ദൈനംദിന ജിവിതത്തെ ബാധിക്കുന്ന വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രശാന്ത് വ്യക്തമാക്കുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളില്‍ നേരിട്ട് പരാജയം കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി പുതിയ വഴികള്‍ തേടുന്നത്. കഴിഞ്ഞ മാസം തന്നെ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. അടുത്ത മാസം ചിന്തന്‍ ശിബിരം നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക