ജന്‍ സൂരജ് പാര്‍ട്ടിയുമായി പ്രശാന്ത് കിഷോര്‍; ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും; കര്‍പൂരി താക്കൂറിന്റെ ബന്ധുക്കളെ ചേര്‍ത്ത് നിര്‍ണായക നീക്കം

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി രൂപികരിക്കുന്നു. ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തിലായിരിക്കും പുതിയ പാര്‍ട്ടി ഉണ്ടാക്കുകയെന്ന് അദേഹം വ്യക്തമാക്കി.
ബിഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി രൂപീകരിക്കാനാണ് പ്രശാന്ത് കിഷോറിന്റെ പദ്ധതി.

ഒക്ടോബര്‍ രണ്ടിന് പുതിയ പാര്‍ട്ടിക്ക് തറക്കല്ലിടും. ഒരു ലക്ഷത്തോളം പ്രവര്‍ത്തകര്‍ ആദ്യഘട്ടത്തില്‍ പാര്‍ട്ടിക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

2025ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ വിജയിക്കുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി താക്കൂറിന്റെ പേരമകള്‍ ഡോ.ജാഗ്രതി കിഷോറിന്റെ ജന്‍ സൂരജ് കാമ്പയിനില്‍ ചേര്‍ന്നു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ച ആനന്ദ് മിശ്രയും പ്രശാന്ത് കിഷോറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്