ആദ്യം കൊലക്കുറ്റം ആരോപിച്ചായിരുന്നു കാമ്പയിൻ, ഇപ്പോള്‍ കഞ്ചാവ് എത്തിച്ചെന്ന് പറഞ്ഞ് അറസ്റ്റ്; റിയ ചക്രബര്‍ത്തിയുടെ അറസ്റ്റില്‍ പ്രശാന്ത് ഭൂഷൺ

ബിഹാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബി.ജെ.പി നടത്തുന്ന വൃത്തികെട്ട കളികളാണ് റിയ ചക്രബര്‍ത്തിയ്ക്കെതിരെ നടക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ റിയ ചക്രബര്‍ത്തിയുടെ അറസ്റ്റ്  ചെയ്ത നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുശാന്ത് സിംഗ് രാജ്പുത്തിന്റെ നീതിക്ക് വേണ്ടി ബി.ജെ.പി നടത്തുന്നത് പൊള്ളയായ കാമ്പയിന്‍  മാത്രമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

“ബിഹാര്‍ തിരഞ്ഞെടുപ്പില്‍ അവസരം മുതലാക്കാമെന്ന ലക്ഷ്യത്തോടെ ബി.ജെ.പി അവരുടെ കഴുകൻ മാധ്യമങ്ങളെ ഉപയോഗിച്ച് റിയ ചക്രബര്‍ത്തിയെ അധിക്ഷേപിക്കുകയാണ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ നീതിക്ക് വേണ്ടി ബി.ജെ.പി നടത്തുന്നത് പൊള്ളയായ കാമ്പയിന്‍ മാത്രമാണ്. ആദ്യം റിയ ചക്രബര്‍ത്തിക്ക് മേല്‍ കൊലപാതക കുറ്റം ചുമത്തിയായിരുന്നു കാമ്പയിനെന്നും ഇപ്പോഴത് സുശാന്തിന് കഞ്ചാവ് നല്‍കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതില്‍ എത്തിയിരിക്കുകയാണ്. വെറുപ്പുളവാക്കുന്ന കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്”- പ്രശാന്ത് ഭൂഷൺ

അതേസമയം, നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റു ചെയ്ത നടി റിയചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. റിയയെ പതിനാല് ദിവസത്തെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാൻ കോടതി ഉത്തരവിട്ടിരുന്നു.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ