പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി

തെരഞ്ഞെടുപ്പു കമ്മീഷനെ പുകഴ്ത്തി മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാന്‍ കഴിയില്ലെന്നും ഏറ്റവും മികച്ച രീതിയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.
മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതുമായി ബന്ധപ്പെട്ട് കമ്മീഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിനിടെയാണ് പ്രണബ് മുഖര്‍ജി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നത്. സുകുമാര്‍ സെന്‍ മുതല്‍ നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വരെയുള്ളവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചതു കൊണ്ടാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. എല്ലാവരെയും നിയമിക്കുന്നത് ഭരണഘടനാ സമിതിയാണ്. അവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ അവരെ വിമര്‍ശിക്കാന്‍ പാടില്ല. തിരഞ്ഞെടുപ്പുകള്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ പുതിയ ഒരു മാര്‍ഗം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുകൂലമായാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് യുപിഎ സര്‍ക്കാരില്‍ ധനമന്ത്രി കൂടിയായിരുന്ന പ്രണബ് മുഖര്‍ജി തിരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ