ഇപിക്കെതിരായ നടപടി ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിണുതയുടെയും തെളിവ്; സിപിഎമ്മിനെതിരെ പ്രകാശ് ജാവദേക്കര്‍

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ പുറത്താക്കിയത് സിപിഎമ്മിന്റെ ഏകാധിപത്യ മനോഭാവത്തിന്റെയും തൊട്ടുകൂടായ്മയുടെയും അസഹിണുതയുടെയും തെളിവാണെന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍.
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് അടക്കമുള്ള വിഷയങ്ങളുടെ പേരിലാണ് ഇ.പി.ജയരാജനെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയുണ്ടായത്. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ.പി കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.

അതേസമയം, സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലെ വീട്ടിലെത്തിയ അദേഹം കിടപ്പിലാണ്. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ അരോളിയിലെ വീട്ടുപരിസരത്ത് കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരോട് ഒരു വാക്ക് പോലും സംസാരിക്കാന്‍ അദേഹം തയാറായില്ല.

രാവിലെ 8.45ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇ.പി 10 മണിയോടെ വീട്ടിലെത്തിയെങ്കിലും മാധ്യമങ്ങളോടു പ്രതികരിച്ചില്ല. തുടര്‍ന്ന് ‘ഒന്നും പറയാനില്ല, എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വിളിക്കാം’ എന്നു പറഞ്ഞ് അദ്ദേഹം അകത്തേക്കു പോയി. ഉച്ചവരെ മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും പുറത്തുവരാനോ പ്രതികരിക്കാനോ തയാറായില്ല.

ഇ.പി തലവേദനയും ഛര്‍ദിയുമായി കിടക്കുകയാണെന്നും സംസാരിക്കുമ്പോള്‍ ഒച്ചയടപ്പുള്ളതിനാല്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ പോലും കഴിയില്ലെന്നുമാണു വീട്ടുകാര്‍ പിന്നീട് മാധ്യമങ്ങളെ അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ട് ഇന്നത്തെ പൊതുപരിപാടികളും ഇപി ജയരാജന്‍ റദ്ദാക്കിയിട്ടുണ്ട്.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍