ഭോപ്പാലില്‍ വന്‍ ലീഡ് നേടി പ്രജ്ഞ സിങ്ങ് താക്കൂര്‍; കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ തിരിച്ചടി

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി. 29 മണ്ഡലങ്ങളില്‍ 28 ഇടത്തും ബിജെപി ലീഡ് ഉയര്‍ത്തുന്നു. ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.

ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായ ഭോപ്പാലില്‍ ബിജെപിയുടെ പ്രജ്ഞ സിങ്ങ് താക്കൂര്‍ മുന്നിട്ടു നില്‍ക്കുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ ദിഗ് വിജയ് സിങ്ങിനേക്കാള്‍ 50000ത്തില്‍പരം വോട്ടുകള്‍ക്കാണ് പ്രജ്ഞ മുന്നേറുന്നത്. വ്യത്യസ്ത പ്രസ്താവനകളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ട പ്രജ്ഞ സിങ്ങിനെ ജനങ്ങള്‍ കൈവിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇതുവരെ പുറത്തുവന്ന തിരഞ്ഞെടുപ്പ് കണക്കുകള്‍.

മാലെഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ വിമുക്തയാക്കപ്പെട്ട പ്രജ്ഞ മറ്റൊരു കേസില്‍ ജാമ്യത്തിലാണ്. ഗോഡ്‌സെ അനുകൂല പരാമര്‍ശം, ഹേമന്ദ് കര്‍ക്കറെയുടെ മരണം, ബാബറി മസ്ജിദ് തകര്‍ക്കല്‍ എന്നീ വിഷയങ്ങളില്‍ പ്രജ്ഞ സിങ്ങ് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവരെ 72 മണിക്കൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നു വിലക്കിയിരുന്നു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്