ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത പൊളിറ്റിക്കല്‍ മൂവ്മെന്റ്; ഇന്ത്യയിൽ തരംഗമായി കോക്രോച്ച് ജനതാ പാര്‍ട്ടി

സുപ്രീം കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു പാറ്റ പ്രയോഗം നടത്തുന്നു. എന്നാൽ പിന്നീട് നടന്നത് ഒരു ചരിത്രമാണ്. ഇന്ന് സോഷ്യൽ മീഡിയ കത്തിക്കുകയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി എന്ന ഡിജിറ്റല്‍ പ്രസ്ഥാനം. ഇതൊരു വെറും കുട്ടിക്കളിയോ തമാശ ട്രോളോ അല്ല. മറിച്ച് സിസ്റ്റത്തിന്റെ ഉറക്കം കെടുത്തുന്ന, ഇന്ത്യന്‍ ജെന്‍സി പിള്ളേര്‍ ഏറ്റെടുത്ത ഒരു പൊളിറ്റിക്കല്‍ മൂവ്‌മെന്റായാണ് അളയാടപ്പെടുത്തുന്നത്.

ഇന്ത്യന്‍ സോഷ്യല്‍ മീഡിയയെ മൊത്തം ഉലച്ചുകൊണ്ടാണ് ഒരു പുതിയ ഡിജിറ്റല്‍ പ്രസ്ഥാനം രൂപം കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ 12.8 മില്യൺ ആളുകളാണ് ഇൻസ്റ്റാഗ്രാമിൽ കോക്രോച്ച് ജനതാ പാര്‍ട്ടിയെ ഫോളോ ചെയ്തിട്ടുള്ളത്. ജെൻസികളെ മുൻനിർത്തി തുടങ്ങിയ Cockroach ja.nata പാർട്ടി എന്ന ഇൻസ്റ്റാ ഹാൻഡിലിന്റെ ഫോളോവേഴ്സ് ഇനിയും ഉയരുമെന്ന് തന്നെയാണ് കണക്കാക്കുന്നത്.

സുപ്രീം കോടതിയില്‍ നടന്ന ഒരു വാദത്തിനിടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പാറ്റ (Cockroach) പരാമര്‍ശമാണ് സിജെപി രൂപീകരണത്തിലേക്ക് നയിച്ചത്. വ്യാജ ബിരുദങ്ങള്‍ കാണിച്ച് ആക്ടിവിസവും ജേണലിസവും നടത്തുന്ന ചില യുവാക്കളെ അദ്ദേഹം പാറ്റകളോട് ഉപമിച്ചു. തൊഴിലില്ലാത്ത ഒരു കൂട്ടം യുവാക്കളാണ് ആക്ടിവിസ്റ്റുകളായി മാറി സിസ്റ്റത്തെ ആക്രമിക്കാന്‍ തുടങ്ങുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. എന്നാൽ തൊഴിലില്ലായ്മയും പരീക്ഷാ തട്ടിപ്പുകളും കാരണം രാജ്യം മുഴുവന്‍ യുവാക്കള്‍ ബുദ്ധിമുട്ടുമ്പോള്‍, അവരെ ഒന്നടങ്കം അപമാനിക്കുന്ന രീതിയിലാണ് യുവത ഇതിനെ കണ്ടത്.

മുന്‍ ആം ആദ്മി പാര്‍ട്ടി മുന്‍ സോഷ്യല്‍ മീഡിയ സ്ട്രാറ്റജിസ്റ്റും ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമായ അഭിജിത് ദിപ്‌കെ എന്ന മുപ്പതുകാരന്‍, ‘എങ്കില്‍ എല്ലാ പാറ്റകള്‍ക്കും ഒരുമിച്ച് ചേര്‍ന്നുകൂടേ?’ എന്ന് ചോദിച്ച് 2026 മേയ് 16-ന് Cockroach Janta Party എന്ന പേരില്‍ പേജും വെബ്‌സൈറ്റും തുടങ്ങി. സംഭവം വിവാദമായതോടെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി രംഗത്തെത്തി. വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തും മറ്റും എത്തുന്നവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും രാജ്യത്തെ യുവാക്കളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ യുവാക്കള്‍ ഈ പ്രസ്ഥാനവുമായി മുന്നോട്ട് പോവുകയായിരുന്നു. Voice of the Lazy & Unemployed ടാഗ് ലൈനോടെവന്ന അവരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ ലക്ഷക്കണക്കിന് യുവാക്കളാണ് മിനിറ്റുകള്‍ക്കകം മെമ്പര്‍മാരായത്! മഹുവ മൊയ്ത്ര അടക്കമുള്ള മുഴുവന്‍ സമയ രാഷ്ട്രയക്കാരും ഇതിന്റെ ഭാഗമായിക്കഴിഞ്ഞു.

അതേസമയം നേപ്പാളിലെ പോലെ ഇതൊരു വലിയ GenZ ഇഷ്യൂ ആകുമോ എന്ന് പലരും ഉറ്റുനോക്കുന്നുണ്ട്… ഇന്ത്യയിൽ അത് എളുപ്പമല്ലെങ്കിലും അത്യാവശ്യം വലിയൊരു മാസ് പ്രൊട്ടസ്റ്റ് ഇവർ നടത്തിയാൽ അതിന് ലഭിക്കുക വൻ ഇംപാക്ട് ആയിരിക്കും. ധ്രുവ് രതി പോലെയൊരു ഒറ്റയാൾ പട്ടാളമല്ല.. ഒരുപാട് പേര് അവരുടെ ഇഷ്ടപ്രകാരം സിസ്റ്റത്തിന് എതിരെ ചേർന്നൊരു ക്യാംപെയ്ൻ ആണിത്.

Latest Stories

വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ...; നിയമസഭയില്‍ 'മേനോന്‍' ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല; സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ച് മുന്നേറും: കെ.ടി. ജലീൽ

“വന്ദേമാതരം” മുതൽ “ഭാരത് മാതാ കീ ജയ്” വരെ: ഹിന്ദുത്വ രാഷ്ട്രനിർമാണത്തിന്റെ സാംസ്കാരിക രാഷ്ട്രീയം

മുട്ടില്‍ മരം മുറി കേസ്; പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ കോടതിയില്‍ സമര്‍പ്പിച്ചു

തമിഴ്‌നാട് മന്ത്രിസഭ വിപുലീകരിച്ച് വിജയ്; 21 ടിവികെ എംഎൽഎമാരും 2 കോൺഗ്രസ് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തു

സ്വർണവില മുകളിലേക്ക് തന്നെ; 24 മണിക്കൂറിനിടെ പവന് 1160 രൂപ വർദ്ധിച്ചു

'പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, ഇനി പുനപരിശോധന ഇല്ല'; ഏകകണ്ഠമായ തീരുമാനമാണെന്ന് എം വി ഗോവിന്ദൻ

പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിർബന്ധമാക്കി ബിജെപി സർക്കാർ; അസംബ്ലികളിലും ആലപിക്കണം

'അരയ്ക്കു താഴെ നാഡി വ്യവസ്ഥ തകർച്ചയിലായി, ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്നു... പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് നടത്തിയത്'; ആലിംഗന വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്

മലയിടംതുരുത്തില്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരായ പ്രതിഷേധം; അമ്പതോളം പേര്‍ക്കെതിരെ കേസ്