മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവം; നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്

മലയാളി വൈദികര്‍ക്ക് ജബല്‍പൂരില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ നാല് ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്ത് പൊലീസ്. എന്നാല്‍ സംഭവത്തില്‍ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും സംഭവത്തില്‍ ഇതുവരെ ജബല്‍പൂര്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് കേസെടുക്കാത്തതിനെ തുടര്‍ന്ന് വൈദികര്‍ കോടതിയെ സമീപിക്കുമെന്ന് മനസിലാക്കിയതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചിട്ടും വൈദികരെ മര്‍ദ്ദിച്ച വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മര്‍ദനമേറ്റ വൈദികര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് എഫ്‌ഐആര്‍ രജിസ്റ്റ്ര്‍ ചെയ്തതായി ജബല്‍പൂര്‍ പൊലീസ് വ്യക്തമാക്കിയത്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മണ്ട്‌ലയില്‍നിന്നും ജബല്‍പൂരിലെ പള്ളികളിലേക്ക് പോയ വിശ്വാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ബലമായി പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ട് പോകുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ മലയാളി വൈദികരെ പൊലീസിന് മുന്നിലിട്ടാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ഫാദര്‍ ഡേവിസ് ജോര്‍ജ്, ഫാദര്‍ ടി ജോര്‍ജ് എന്നിവരെയാണ് സ്ത്രീകളടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. അതേസമയം സംഭവത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിക്കുകയായിരുന്നു ബിജെപി എംപി സുരേഷ്‌ഗോപി. മറുപടി പറയാന്‍ സൗകര്യമില്ലെന്നായിരുന്നു എംപി മാധ്യമങ്ങളോട് പറഞ്ഞത്.

നിങ്ങള്‍ ആരാണ് തന്നോട് ചോദ്യം ചോദിക്കാനെന്നായിരുന്നു സുരേഷ് ഗോപി തിരികെ ചോദിച്ചത്. ആരോടാണ് ചോദ്യം ചോദിക്കുന്നതെന്ന ഓര്‍മ്മയുണ്ടാകണമെന്നും ബിജെപി എംപി കയര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ