അനധികൃതമായി കൊടിമരം സ്ഥാപിച്ചു; എടുത്തുമാറ്റാനെത്തിയ ബുൾഡോസർ അടിച്ചു തകർത്ത് ബിജെപി നേതാവിന്റെ ഷോ; അറസ്റ്റ് ചെയ്ത് പൊലീസ്

തമിഴ്നാട്ടിൽ ബിജെപി നേതാവ് അമർ പ്രസാദ് റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃതമായി സ്ഥാപിച്ച കൊടിമരം നീക്കം ചെയ്യാനെത്തിയ ബുൾഡോസർ അടിച്ചുതകർത്ത സംഭവത്തിലാണ് അറസ്റ്റ്. പൊലീസ് പിടികൂടിയ റെഡ്ഡിയെ നവംബർ മൂന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുടെ വീടിന് സമീപം സ്ഥാപിച്ച കോടിമരവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. വീടിന്റെ മതിലിന് പുറത്ത് 45 അടി ഉയരുമുള്ള കൊടിമരം സ്ഥാപിക്കുന്നതിന് മുമ്പ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് താമ്പ്രം പൊലീസ് പറഞ്ഞു.

ഉയർന്ന വോൾട്ടേജ് വൈദ്യുതി ലൈനുകൾക്ക് സമീപമുള്ള കൊടിമരം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും നീക്കം ചെയ്യണണെന്നും കോർപ്പറേഷനും പൊലീസും തീരുമാനിക്കുകയായിരുന്നു.

കൊടിമരം നീക്കം ചെയ്യാൻ അധികൃതർ കൊണ്ടുവന്ന ജെസിബിയാണ് അമർ പ്രസാദിന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അടിച്ചുതകർത്തത്. 10 ഓളം ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചതായി പൊലീസ് അറിയിച്ചു.പിന്മാറാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാർ അനുസരിച്ചില്ല. പാർട്ടി പ്രവർത്തകരും സർക്കാർ ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായെന്നും അണികൾ അക്രമാസക്താരായെന്നും പൊലീസ് പറഞ്ഞു.

തുടർന്ന്, ചില പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിട്ടു. റെഡ്ഡിയുടെ അറസ്റ്റിന് പുറമെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെയെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെ ബിജെപി നേതാവ് കപിൽ മിശ്ര അപലപിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം