പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് തള്ളാനാവില്ല; യെദ്യൂരപ്പയുടെ ആവശ്യത്തെ എതിര്‍ത്ത് സിഐഡി ഹൈക്കോടതിയില്‍; കര്‍ണാടക മുന്‍ മുഖ്യമന്ത്രിക്ക് കുരുക്ക് മുറുകി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പേരിലെടുത്ത കേസ് തള്ളാനാവില്ലെന്ന് പൊലീസ്. സിഐഡി വിഭാഗം ഹൈക്കോടതിയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തതെങ്കിലും പെണ്‍കുട്ടി യെദ്യൂരപ്പക്കെതിരേ മജിസ്ട്രേറ്റിന്റെ മുമ്പില്‍ സ്വമേധയാ മൊഴി നല്‍കിയിട്ടുണ്ടെന്നും സിഐഡി വ്യക്തമാക്കി.

2024 മാര്‍ച്ച് 14-നാണ് പെണ്‍കുട്ടിയുടെ അമ്മ യെദ്യൂരപ്പയുടെ പേരില്‍ പോലീസില്‍ പരാതി നല്‍കിയത്. ഒരു കേസില്‍ സഹായമഭ്യര്‍ഥിച്ച് മകളോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോള്‍ മകളെ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.

കുറ്റകൃത്യത്തിന് പെണ്‍കുട്ടിയല്ലാതെ വേറെ സാക്ഷികളില്ലെന്ന് മൊഴിയിലുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാന്‍ യെദ്യൂരപ്പയ്ക്ക് ബാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പീഡനം നടന്നതിന് തെളിവായി യെദ്യൂരപ്പയും പെണ്‍കുട്ടിയുടെ അമ്മയും നടത്തിയ സംഭാഷണത്തിന്റെ വീഡിയോയിലെ ഓഡിയോ ട്രാക്ക് പരിശോധിച്ചതായും അത് വ്യാജമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.

പോക്‌സോ വകുപ്പുകള്‍ ചുമത്തി തനിക്കെതിരേയെടുത്ത കേസ് തള്ളണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യെദ്യൂരപ്പയുടെ അഭിഭാഷകന്റെ വാദത്തിനായി കേസ് ജനുവരി 17-ലേക്ക് മാറ്റി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാണ് നടപടി.

Latest Stories

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!