'ഗംഗ മാതാവിനോടും യമുന മാതാവിനോടും സരസ്വതി മാതാവിനോടും ക്ഷമ ചോദിക്കുന്നു'- മണിപ്പൂരിന് വേണ്ടി ക്ഷമ ചോദിക്കാത്ത പ്രധാനമന്ത്രി കുംഭമേളക്ക് വേണ്ടി ക്ഷമ ചോദിക്കുന്നു

ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയെന്നും മേള പ്രദേശത്തും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലും ഉണ്ടായ രണ്ട് തിക്കിലും തിരക്കിലും മൗനം പാലിച്ചുവെന്നും കുംഭമേളയുടെ സംഘാടനത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുംഭമേളയിലെ ക്രമീകരണങ്ങളിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടെങ്കിൽ, “ഗംഗാ മാതാവിനോടും, യമുന മാതാവിനോടും, സരസ്വതി മാതാവിനോടും” – പൊതുജനങ്ങളോടും – ക്ഷമ ചോദിക്കുന്നുവെന്ന് മോദി.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മോദി ക്ലീൻ ചിറ്റ് നൽകി. മേള സംഘടിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വപരമായ പങ്കിനെ പ്രശംസിച്ചു. “ആധുനിക മാനേജ്മെന്റ് പ്രൊഫഷണലുകളും ആസൂത്രണ, നയ വിദഗ്ധരും” കുംഭമേള നടത്തുന്ന രീതി പഠിക്കണമെന്ന് മോദി നിർദ്ദേശിച്ചു.

“ഇത്രയും വലിയൊരു പരിപാടി സംഘടിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു എന്ന് എനിക്കറിയാം. ഞങ്ങളുടെ ഭക്തിയിൽ എന്തെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഗംഗാ മാതാവിനോടും യമുന മാതാവിനോടും സരസ്വതി മാതാവിനോടും ക്ഷമിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു,” 44 ദിവസം നീണ്ടുനിന്ന പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ട് മോദി തന്റെ വെബ്‌സൈറ്റിലെ ഒരു ബ്ലോഗിൽ ബുധനാഴ്ച എഴുതി.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്