മോദിയുടെ ടെലിപ്രോംപ്റ്റര്‍ ഡല്‍ഹിയില്‍ പണിമുടക്കിയോ?; പ്രസംഗത്തിനിടയില്‍ നിര്‍ത്തി 'പരുങ്ങല്‍'; ബിജെപിയെ പോലെ ഡല്‍ഹിയില്‍ മോദിയുടെ പ്രോംപ്റ്ററും പരാജയപ്പെട്ടെന്ന് ആപ്

ആപ് വെറും ദുരന്തമായി മാറിയെന്ന് പറഞ്ഞു ഡല്‍ഹിയില്‍ ഉടനീളം പ്രചാരണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അരവിന്ദ് കെജ്രിവാളിന്റെ മുഖ്യമന്ത്രി വസതിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കടുപ്പിക്കുകയാണ്. ആംആദ്മി പാര്‍ട്ടിയാകട്ടെ തിരിച്ച് ഡല്‍ഹി ബിജെപിയ്ക്ക് കിട്ടില്ലെന്ന് പറഞ്ഞു മറുപ്രചാരണം കടുപ്പിക്കുമ്പോള്‍ വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് തലസ്ഥാന നഗരം. ഡല്‍ഹിയില്‍ റാലി നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ വായനയെ കളിയാക്കി കൊണ്ട് ആംആദ്മി പുറത്തുവിട്ടി വീഡിയോയും ക്യാപ്ഷനും ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയാണ്. ഡല്‍ഹിയില്‍ ബിജെപിയേ പോലെ തന്നെ മോദീ ജീയുടെ പ്രോംപ്റ്ററും തകരാറിലായെന്ന് പറഞ്ഞാണ് ആപിന്റെ ട്വീറ്റ്.

തന്റെ പ്രസംഗത്തിന്റെ വാക് ചാതുരിയുടേയും വൈകാരിക അതിപ്രസരത്തിന്റേയും എല്ലാം പേരില്‍ പരക്കെ അറിയപ്പെടുന്ന നരേന്ദ്ര മോദിയുടെ പ്രസംഗകള്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സാങ്കേതിക സഹായത്തോടെ ടെലിപ്രോംപ്റ്ററുകള്‍ ഉപയോഗിച്ചാണെന്നത് പലപ്പോഴും ആക്ഷേപവിധേയമായ കാര്യമാണ്. ഇന്ത്യയിലും വിദേശത്തുമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍ ഇത്തരത്തില്‍ ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ച് പ്രസംഗങ്ങള്‍ നടത്തുന്ന പ്രധാനമന്ത്രി ഈ ഒരു ഒഴുക്കിനാല്‍ ശ്രദ്ധ നേടുന്നതും പതിവാണ്. ഡല്‍ഹി രോഹിണിയില്‍ മോദി നടത്തിയ റാലിയില്‍ ടെലിപ്രോംപ്റ്റര്‍ തകരാറിലായെന്നും മോദി പ്രസംഗത്തിനിടയില്‍ നിര്‍ത്തി പ്രോപ്റ്റര്‍ സാങ്കേതിക ടീം ശരിയാക്കുന്നതിനായി കാത്തുനിന്ന നിമിഷങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എഴുതിയതിനപ്പുറം ഒരു വരിപോലും അധികമായി പറയാന്‍ കഴിയാതെ വേദിയില്‍ മിണ്ടാതെ നില്‍ക്കുന്ന പ്രധാനമന്ത്രിയെ ആംആദ്മി പരിഹസിച്ചത്.

പ്രസംഗത്തില്‍ കാര്യമായ ഇടവേളയുണ്ടായതും വല്ലാത്ത അസ്വസ്ഥ ഭാവത്തോടെ മോദി കാത്തുനില്‍ക്കുകയും ചെയ്യുന്ന വീഡിയോ എഎപി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും സാങ്കേതിക ടീം പ്രശ്‌നം പരിഹരിച്ചതോടെ ആംആദ്മിയ്‌ക്കെതിരെ മോദി കത്തിക്കയറി. ഡല്‍ഹിയുടെ വികസന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ആം ആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി മോദി ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഡല്‍ഹിയുടെ ശോഭനമായ ഭാവിക്കായി ബിജെപിയില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ഡല്‍ഹിയിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

Latest Stories

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം