പാക് സൈന്യം വെടിവയ്പ്പ് തുടരുന്നു, അജിത് ഡോവലുമായി തിടുക്കപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമന്ത്രി; കേരളത്തിലെ ഡാമുകള്‍ക്ക് അതീവ സുരക്ഷ; മോക്ഡ്രില്ലുകള്‍ നാളെ 259 ഇടങ്ങളില്‍

രാജ്യത്തെ തിരഞ്ഞെടുത്ത 244 ജില്ലകളില്‍ ബുധനാഴ്ച മോക്ഡ്രില്‍ നടക്കാനിരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 48 മണിക്കൂറിനിടെ രണ്ട് തവണ കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുന്നതിനിടെയാണ് അജിത് ഡോവലിന്റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.

നിയന്ത്രണ രേഖയില്‍ 12-ാം ദിവസവും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ക്കുന്നുണ്ട്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെക്കാര്‍, നവ്‌ഷേര, സുന്ദര്‍ബനി, അഖ്‌നൂര്‍ എന്നിവയ്ക്ക് എതിര്‍വശത്തുള്ള പ്രദേശങ്ങളില്‍ നിന്ന് പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മോക്ഡ്രില്‍ പ്രഖ്യാപനം നടത്തിയത്. മിസൈല്‍-വ്യോമാക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ പരിശീലനം കൂടിയായ മോക്ഡ്രില്‍ രാജ്യത്ത് 1962ല്‍ ആണ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്.

1962ലെ ഇന്ത്യ-ചൈന യുദ്ധ കാലത്ത് പരീക്ഷിക്കപ്പെട്ട മോക്ഡ്രില്‍ പിന്നീട് 1971ലെ പാക് യുദ്ധ കാലത്തും രാജ്യം പ്രയോഗിച്ചിരുന്നു. എന്നാല്‍ 1971ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ജനങ്ങളെ മോക്ഡ്രില്‍ പരിശീലിപ്പിക്കുന്നത്. രാജ്യം യുദ്ധ സമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയും ഇതോടെ ഉടലെടുത്തിട്ടുണ്ട്.

അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ മുന്നൊരുക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത 244 ജില്ലകളിലായി 259 ഇടങ്ങളില്‍ മോക്ഡ്രില്ലുകള്‍ നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി
കേരളത്തിലെ എല്ലാ അണക്കെട്ടുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷ സാഹചര്യം നില്‍ക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ തുടരെയുള്ള അജിത് ഡോവല്‍ നരേന്ദ് മോദി കൂടിക്കാഴ്ചകള്‍ പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ രാജ്യം നിര്‍ണായക തീരുമാനങ്ങളിലേക്കെത്തി എന്നതിന്റെ സൂചനയാണ്. 2005 വിരമിച്ച കേരള കേഡര്‍ ഐപിഎസ് ഓഫീസറായ അജിത് ഡോവല്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പാകിസ്ഥാനെതിരെ നടത്തിയ പ്രതിരോധ ആക്രമണങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചിരുന്നതും അജിത് ഡോവലായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ