പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; എസ്.എസ്.പിയുള്‍പ്പെടെ ഏഴ് ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഒരു എസ്.എസ്.പിയെയും ആറ് ഐ.പി.എസ്. ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഫ്‌ളൈ ഓവറില്‍ കുടുങ്ങിയ ദിവസം സുരക്ഷാ ചുമതലയില്‍ ഉണ്ടായിരു ഫിറോസ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് അടക്കം ഏഴ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ സ്ഥലം മാറ്റിയത്.

ഫിറോസ്പൂരിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഹര്‍മന്‍ദീപ് സിങ് ഹാന്‍സിനെ ലുധിയാനയിലെ മൂന്നാം ഐ.ആര്‍.ബി കമാന്‍ഡന്റായാണ് സ്ഥലം മാറ്റിയിരിക്കുത്.
നരീന്ദര്‍ ഭാര്‍ഗവിനെയാണ് ഫിറോസ്പൂരിലെ പുതിയ എസ്.എസ്.പിയായി നിയമിച്ചിരിക്കുന്നത്. സ്ഥലം മാറ്റപ്പെട്ട ഐ.പി.എസ്. ഉദ്യോഗസ്ഥരും എസ്എസ്പി, ഡിജിപി,എന്നിവരുള്‍പ്പെടെ 13 പേര്‍ സുരക്ഷാവീഴ്ചയെ കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗസമിതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം ഹാജരായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച മൂന്നംഗ സമിതിയും സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. വ്യാഴാഴ്ച മുതലാണ് അന്വേഷണങ്ങള്‍ ആരംഭിച്ചത്.

കര്‍ഷകര്‍ പ്രതിഷേധവുമായി റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് പഞ്ചാബിലെ ഹുസൈനിവാലയിലെ രക്ഷസാക്ഷി സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ
ഒരു ഫ്‌ളൈ ഓവറില്‍ 20 മിനിറ്റു നേരം പ്രധാനമന്ത്രിയുടം വാഹനവ്യൂഹം കുടുങ്ങിക്കിടന്നു.പഞ്ചാബ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഇതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചത്. സംഭവത്തില്‍ വിമര്‍ശനവുമായി നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ