മുസ്​ലിമുകളുടെയും ക്രൈസ്തവരുടെയും ന്യൂനപക്ഷപദവി ചോ​ദ്യം ചെ​യ്തുള്ള​ ഹർജികൾ; സു​പ്രീം​കോ​ട​തി ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ബി​.ജെ.പി നേ​താ​വ്

മു​സ്​​ലിം, ക്രി​സ്ത്യ​ൻ, സി​ഖ്, ബു​ദ്ധ, പാ​ർ​സി സ​മു​ദാ​യ​ങ്ങ​ളു​ടെ ന്യൂ​ന​പ​ക്ഷ പ​ദ​വി ചോ​ദ്യം ചെ​യ്യു​ന്ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യു​മാ​യി ബി.​ജെ.​പി നേ​താ​വ്. രാജ്യത്തിൻറെ വി​വി​ധ ഹൈക്കോ​ട​തി​ക​ളു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ൾ  ഒ​രു​മി​ച്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട്​ ബി.​ജെ.​പി നേ​താ​വ് അ​ഡ്വ. അ​ശ്വി​നി കു​മാ​ർ ഉ​പാ​ധ്യാ​യയാണ് സു​പ്രീം​കോ​ട​തിയെ സമീപിച്ചിരിക്കുന്നത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​സ​മു​ദാ​യ​ങ്ങ​ൾ ഭൂ​രി​പ​ക്ഷ​മാ​ണെ​ന്നും ഇ​വി​ട​ങ്ങ​ളി​ൽ ന്യൂ​ന​പ​ക്ഷ​മാ​യ ഹി​ന്ദു​ക്ക​ൾ​ക്ക് ഒ​രു ആ​നു​കൂ​ല്യ​വും ല​ഭ്യ​മാ​വു​ന്നി​ല്ലെ​ന്നും കാ​ണി​ച്ചാ​ണ് അപേക്ഷ നൽകിയിരിക്കുന്നത്.

ഡ​ൽ​ഹി, മേ​ഘാ​ല​യ, ഗു​വാ​ഹ​തി ഹൈ​ക്കോട​തി​ക​ളി​ലാ​ണ് നി​ല​വി​ൽ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീഷ​ൻ നി​യ​മ​ത്തി​നെ​തി​രാ​യ ഹ​ർ​ജി​ക​ളു​ള്ള​ത്. ദേശീ​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഭൂ​രി​പ​ക്ഷ​മാ​യ ഹി​ന്ദു സ​മു​ദാ​യം മി​സോ​റം, നാ​ഗാ​ലാ​ൻ​ഡ്, മേ​ഘാ​ല​യ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, മ​ണി​പ്പൂ​ർ, പ​ഞ്ചാ​ബ് സം​സ്ഥാ​ന​ങ്ങ​ളി​ലും ജ​മ്മു–​ക​ശ്മീ​ർ, ല​ക്ഷ​ദ്വീ​പ് എ​ന്നീ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ന്യൂ​ന​പ​ക്ഷ​മാ​ണ്.

നി​ല​വി​ൽ ന്യൂ​ന​പ​ക്ഷ പ​ദ​വി​യും ആ​നു​കൂ​ല്യ​വു​മു​ള്ള സ​മു​ദാ​യ​ങ്ങ​ൾ​ക്ക് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ രീ​തി​യി​ൽ സാ​ന്നി​ദ്ധ്യമു​ണ്ടെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ പ​റ​യു​ന്നു. ഹി​ന്ദു​ക്ക​ൾ ന്യൂ​ന​പ​ക്ഷ​മാ​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ