'തീരുമാനമെടുക്കേണ്ടത് കോടതിയല്ല'; അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്ന ഹർജി തള്ളി; ഹർജിക്കാരന് പിഴ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി. ഹർജിക്കാരന് അൻപതിനായിരം രൂപ പിഴയും വിധിച്ചു. ഇനിയും വാദിച്ചാൽ പിഴ ഇനിയും കൂടുമെന്നും കോടതി പറഞ്ഞു. ഡൽഹി ഹൈക്കോടതിയുടേതാണ് നടപടി. മുൻ ആംആദ്മിപാർട്ടി എംഎൽഎ സന്ദീപ് കുമാർ ആണ് ഹർജിക്കാരൻ.

രാഷ്ട്രീയ തർക്കത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കേണ്ടെന്നും രാഷ്ട്രീയ പ്രസംഗം നടത്തണമെങ്കിൽ റോഡിൽ പോയി നടത്തണമെന്നും കോടതി വിമർശനം ഉന്നയിച്ചു. സുപ്രീംകോടതിയോ ഹൈക്കോടതിയോ മുഖ്യമന്ത്രിമാരെ നീക്കാറില്ലെന്നും പറഞ്ഞു. ഗവർണർ ഇടപെടേണ്ട വിഷയമാണിതെന്നും കോടതി ഇടപെടേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി.

മൂന്നാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചുള്ള കേസ് പരിഗണിക്കുന്നത്. ഹർജിക്കാരന് ഭീമമായ തുക പിഴ ചുമത്തുകയാണ് വേണ്ടത്. തീരുമാനമെടുക്കേണ്ടത് കോടതിയല്ല, ഗവർണർ ആണ്. ഇവിടെ രാഷ്ട്രീയ പ്രസംഗം വേണ്ട. റോഡിൻ്റെ മൂലയിൽ പോയി നടത്തിയാൽ മതി. ഇനിയും വാദിച്ചാൽ പിഴത്തുക ഇനിയും കൂടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

അതേസമയം, മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ അരവിന്ദ് കേജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കെജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തതെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്നും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ