ഓഫ് സീസണില്‍ നിരക്ക് കുറച്ച് ഇന്ത്യൻ റയിൽവേ; ട്രെയിനുകൾ ഇനി യാത്ര ഫ്രണ്ട്‌ലി

ഓഫ് സീസണ്‍ കാലത്ത് രാജധാനിയെയും, ശതാബ്ദിയെയും , തുരന്തോയെയും ഇനി കൈപൊള്ളാതെ ആശ്രയിക്കാം. ഓഫ് സീസണിലും, റിസര്‍വേഷന്‍ കുറവുള്ള സമയത്തും ശതാബ്ദി, രാജധാനി, തുരന്തോ എക്‌സ്പ്രസ്സുകളില്‍ പകുതി നിരക്കില്‍ യാത്ര ചെയ്യാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.

2016 ല്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയം ഈ ട്രെയിനുകളുടെ നിരക്ക് ക്രമാതീതമായി ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫ്‌ളെക്‌സി- ഫെയര്‍ സംവിധാനം നടപ്പാക്കിയതോടെ റിസര്‍വേഷന്‍ കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകളില്‍ 10 ശതമാനം വരെ തുക അധികമായി ഈടാക്കുകയും ചെയ്തു.  2016-2017 വര്‍ഷത്തില്‍ റെയില്‍വേക്ക് അധികവരുമാനം ലഭിച്ചെങ്കിലും ഇതുവഴി യാത്രാക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ റെയില്‍വേയ്ക്ക് മനംമാറ്റം ഉണ്ടായിരിക്കുന്നത്.

പുതിയ സംവിധാനത്തില്‍ മാറ്റം കൊണ്ടുവരണമെന്ന് നേരത്തെ കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ നടന്ന അഭിമുഖത്തിലാണ് ഇന്ത്യന്‍ റെയില്‍വേ ഇക്കാര്യത്തിലൊരു തീരുമാനത്തിലെത്തിയത്.

ഫ്‌ളെക്‌സി ഫെയര്‍ സംവിധാനം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. നിരക്ക് കൂടുക മാത്രം ചെയ്യുന്ന ഈ സംവിധാനത്തിനു പകരം പരിവര്‍ത്തനാത്മകമായ നിരക്കുകള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഓഫ് സീസണ്‍ കാലത്ത് ട്രെയിനുകളില്‍ തിരക്ക് കുറവായുന്ന മുറയ്ക്ക് നിരക്കിലും മാറ്റം വരുത്തേണ്ടതാണെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.

യാത്രക്കാര്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ട്രെയിന്‍ സമയങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിക്കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം