ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്  സര്‍ക്കാര്‍ റദ്ദാക്കി

ഭാര്യയെമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്  സര്‍ക്കാര്‍
റദ്ദാക്കി. കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്.

ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് സെക്രട്ടറി രാകേഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.

എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചുപോയ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കാന്‍ ബില്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ കൊണ്ടു വന്നിരുന്നതായി മനേക ഗാന്ധി പറഞ്ഞു. പക്ഷേ ഇത് പാസാക്കുന്നതിന് സാധിച്ചില്ല.

നോണ്‍ റസിഡന്റ് ഇന്ത്യ 1967 ലെ പാസ്‌പോര്‍ട്ട്‌സ് ആക്ടും 1973 ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡും ഭേദഗതി ചെയ്യുന്നതിനാണ് ബില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയം , വനിതാ-ശിശു ക്ഷേമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമ, നീതി മന്ത്രാലയം എന്നിവര്‍ ചേര്‍ന്നാണ് ബില്‍ കൊണ്ട് വന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ