ചൂലുമായി ഭഗവന്ത് മന്നിന്റെ വീട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഘോഷ പ്രകടനം

പഞ്ചാബില്‍ വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ കോണ്‍ഗ്രസിനെ നാമാവശേഷമാക്കി ആംആദ്മിപാര്‍ട്ടി മുന്നേറുമ്പോള്‍ പ്രവര്‍ത്തകരുടെ സന്തോഷപ്രകടനം തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഭഗവന്ത് മന്നിന്റെ സംഗ്രൂരിലെ വീടിന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നത്.

പാര്‍ട്ടി ചിഹ്നമായ ചൂലുമായി പ്രവര്‍ത്തകര്‍ പാട്ടും മേളവുമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ എഎന്‍ഐ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ധുരി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഭഗവന്ത് മന്‍ വ്യക്തമായ ലീഡ് നിലയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

എക്‌സിറ്റ് പോളുകള്‍ ശരിയാണെന്ന് സ്ഥാപിക്കുന്ന തരത്തിലാണ് ആംആദ്മിയുടെ മുന്നേറ്റം. 80ല്‍ അധികം സീറ്റുകളില്‍ ആംആദ്മി മുന്നിട്ട്് നില്‍ക്കുകയാണ്. മുന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അമരിന്ദര്‍ സിങ്ങ് മത്സരിക്കുന്ന രണ്ട് സീറ്റുകളിലും പിന്നിട്ടു നില്‍ക്കുന്നു. മുഖ്യമന്ത്രിയടക്കം മറ്റ് പ്രമുഖ സ്ഥാനാര്‍ത്ഥികളും ലീഡ് നിരയില്‍ പിന്നിലാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ