പലസ്തീന് ഐക്യദാർഢ്യം, 'തണ്ണിമത്തൻ' ബാഗുമായി പ്രിയങ്ക ഗാന്ധി ലോക്സഭയിൽ; വിമർശിച്ച് ബിജെപി

പലസ്‌തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാർലമെന്റിലെത്തി കോൺഗ്രസ്‌ നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. പലസ്തീൻ എന്നെഴുതിയ ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക ഇന്ന് പാർലമെന്റിലെത്തിയത്. പലസ്തീൻ ഐക്യദർഢ്യത്തിന്റെ ചിഹ്നമായി അംഗീകരിക്കപ്പെട്ടിട്ടുള്ള തണ്ണിമത്തന്റെ അടക്കം ചിത്രങ്ങൾ ബാഗിൽ ഉണ്ടായിരുന്നു.

പാർലമെൻ്റ് പരിസരത്ത് ബാഗുമായി നിൽക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ഫോട്ടോ കോൺഗ്രസ് വക്താവ് ഷാമ മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ദീർഘകാലമായി പലസ്തീന്റെ വക്താവാണ് പ്രിയങ്ക ഗാന്ധി. ഗാസയിലെ സംഘർഷത്തിനെതിരെ ശക്തമായി ശബ്ദമുയർത്തിയിട്ടുണ്ട്.

അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പാലസ്തീൻ എംബസി ചാർജുള്ള അബേദ് എൽറാസെഗ് അബു ജാസറുമായുള്ള കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധി കറുപ്പും വെളുപ്പും കലർന്ന കെഫിയെ (പലസ്തീനിയൻ പരമ്പരാഗത ശിരോവസ്ത്രം) ധരിച്ചെത്തിയതും ചർച്ചയായിരുന്നു.

അതേസമയം പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. ‘ഗാന്ധി കുടുംബം എപ്പോഴും പ്രീണനത്തിൻ്റെ സഞ്ചിയും ചുമന്നുകൊണ്ടിരുന്നു. പ്രീണന സഞ്ചിയാണ് തിരഞ്ഞെടുപ്പിലെ അവരുടെ പരാജയത്തിന് പിന്നിലെ കാരണമെന്നും പത്രസമ്മേളനത്തിൽ ബിജെപി നേതാവ് സാംബിത് പത്ര പറഞ്ഞു.

കനിയും കയ്യിലെ തണ്ണിമത്തൻ ബാഗും; പലസ്തീനും തണ്ണിമത്തനും തമ്മിൽ എന്താണ് ബന്ധം?

പാർലമെന്റിലെ ചർച്ചയിൽ വയനാട്ടിലെ വനാതിർത്തികളിൽ താമസിക്കുന്നവരുടെ ദുരിതം പാർലമെന്റിൽ പ്രിയങ്ക ഉന്നയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊണ്ണൂറോളം പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കാൻ നടപടി വേണമെന്നും നഷ്ടപരിഹാരത്തുക കൂട്ടണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി