നിയന്ത്രണ രേഖയില്‍ നിന്ന് പാക് പൗരന്‍ പിടിയില്‍; സുരക്ഷ സേന പിടികൂടിയത് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ

നിയന്ത്രണ രേഖയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ 12ാം ദിവസവും വെടിവയ്പ്പ് തുടരുന്നതിനിടെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് സൈന്യം പാക് പൗരനെ പിടികൂടി. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്നാണ് സൈന്യം പാക് പൗരത്വമുള്ളയാളെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ നിയന്ത്രണരേഖയ്ക്ക് സമീപത്ത് നിന്ന് പാക് പൗരനെ പിടികൂടിയ സംഭവം ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പിടികൂടിയ പാക് പൗരനെ ചോദ്യം ചെയ്തുവരികയാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമ്പോഴാണ് ഇയാള്‍ അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതാണെന്ന് മനസിലാക്കിയത്. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ പഞ്ചാബ് പൊലീസിന് കൈമാറിയിട്ടുണ്ട്.

അതിര്‍ത്തിയില്‍ സൈന്യം പട്രോളിങ് കടുപ്പിച്ചിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാളെ രാജ്യ വ്യാപകമായി 257 ഇടങ്ങളില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. രാജ്യത്തെ 244 ജില്ലകളിലായി 257 ഇടങ്ങളിലാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുക.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്