"തീവ്രവാദികളെ തള്ളിവിടാതെ, പാകിസ്ഥാൻ സാധാരണ അയൽക്കാരെപ്പോലെ പെരുമാറണം": കേന്ദ്രം

ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ നേതാക്കൾ നടത്തിയ നിരുത്തരവാദപരമായ പരാമർശങ്ങളെ അപലപിക്കുന്നു എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് പാകിസ്ഥാൻ മന്ത്രിമാർ ഭീഷണി ഉയർത്തുന്ന അഭിപ്രായങ്ങളെ പരാമർശിച്ചാണ് രവീഷ് കുമാർ ഇങ്ങനെ പറഞ്ഞത്. രാഹുൽ ഗാന്ധിയുടെയും ഹരിയാന മുഖ്യമന്ത്രി എം എൽ ഖത്തറിന്റെയും അഭിപ്രായത്തെ പരാമർശിച്ചു ജമ്മു കശ്മീരിനെ കുറിച്ച് യു.എന്നിന് പാകിസ്ഥാൻ മന്ത്രി അയച്ച കത്ത് നേരത്തെ വിവാദമായിരുന്നു. കത്തിലേത് “നിരുത്തരവാദപരമായ പ്രസ്താവനകൾ” ആണെന്നും “അത് എഴുതിയ കടലാസിന്റെ വില” പോലുമില്ലെന്നും രവീഷ് കുമാർ അഭിപ്രായപ്പെട്ടു.

ഗസ്നാവി ബാലിസ്റ്റിക് മിസൈൽ പരീക്ഷണത്തെ കുറിച്ച് പാകിസ്ഥാൻ കേന്ദ്രത്തെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സാമുദായിക ലഹള ഉണ്ടാക്കാനോ ഗുജറാത്തിൽ ഭീകരാക്രമണം നടത്താനോ ഉള്ള ശ്രമത്തിന്റെ ഭാഗമായി പാകിസ്ഥാൻ കമാൻഡോകൾ ഇന്ത്യൻ കടലിലേക്ക് നുഴഞ്ഞുകയറാനുള്ള സാദ്ധ്യതയെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഗുജറാത്തിലെ തുറമുഖങ്ങളിൽ ഉയർന്ന സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളതായി കുമാർ പറഞ്ഞു.

“പാകിസ്ഥാൻ ഒരു സാധാരണ അയൽക്കാരനെ പോലെ പെരുമാറണം, സാധാരണ രീതിയിൽ സംവദിക്കണം, സാധാരണ വ്യാപാരം നടത്തണം … എന്നാൽ പാകിസ്ഥാനിൽ നിന്ന് ഇതല്ല ഉണ്ടാവുന്നത്. സാധാരണ അയൽക്കാരെ പോലെ പെരുമാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അല്ലാതെ പാകിസ്ഥാൻ അയൽരാജ്യത്തേക്ക് തീവ്രവാദികളെ തള്ളിവിടരുത്,” അദ്ദേഹം പറഞ്ഞു.

സത്യം പറഞ്ഞാൽ, കത്തിന് മറുപടി നൽകി അതിന് വിശ്വാസ്യത നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് ജമ്മു കശ്മീരിനെ കുറിച്ച് യു.എന്നിന് പാകിസ്ഥാൻ മന്ത്രി ഷിരീൻ മസാരി എഴുതിയ കത്തിനെ പറ്റി കുമാർ പ്രതികരിച്ചു.

ഓഗസ്റ്റ് 4 മുതൽ കശ്മീരിൽ നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം അതേസമയം ജമ്മു കശ്മീരിൽ കാര്യങ്ങൾ ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടുവെന്നു പറഞ്ഞാണ് പാകിസ്ഥാൻ മന്ത്രി കത്തയച്ചത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്