കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ ഏറ്റവും യോഗ്യത കുറഞ്ഞ രാജ്യമാണ് പാകിസ്താന്‍: ശശി തരൂര്‍

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ ഏറ്റവും കുറഞ്ഞ യോഗ്യതയുള്ള രാജ്യമാണ് പാകിസ്ഥാന്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പാക് അധീന കശ്മീരിലെ ചരിത്രം വിലയിരുത്തുമ്പോള്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്താന് യോഗ്യതയില്ലെന്ന് മനസിലാവുമെന്ന് ശശി തരൂര്‍ പറഞ്ഞു.പുണെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“”കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ ഏറ്റവും കുറഞ്ഞ യോഗ്യതയുള്ള രാജ്യം പാകിസ്ഥാനാണെന്ന് എനിക്ക് തോന്നുന്നു.പാകിസ്ഥാന്‍ അധിനിവേശ-കശ്മീര്‍ അവര്‍ എന്താണ് ചെയ്തതെന്ന് നോക്കൂ.” ശശി തരൂര്‍ പറഞ്ഞു.

രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം വിദേശനയത്തിന്റെ കാര്യത്തില്‍ വിഷയമല്ല. രാജ്യത്തിനകത്ത് നമ്മള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍, വിദേശനയം ബി.ജെ.പിയുടേതോ കോണ്‍ഗ്രസിന്റേതോ അല്ല. അത് രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. ആഭ്യന്തര വിഷയങ്ങളില്‍ സര്‍ക്കാറിനെതിരായ വിമര്‍ശനം താന്‍ തുടരുമെന്നും തരൂര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്. മോദിയുടെ രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും ആണെങ്കിലും അദ്ദേഹം പ്രധാനമന്ത്രിയാണ്. മോദി വിദേശത്ത് പോകുമ്പോള്‍ ഇന്ത്യയുടെ പ്രതിനിനിധിയായാണ് പോകുന്നത്. ആ പ്രാധാന്യത്തോടെയുള്ള സ്വീകരണവും പരിഗണനയും മോദിക്ക് ലഭിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു.

Latest Stories

എനിക്ക് വിരാട് കോഹ്‌ലിയിൽ നിന്ന് പഠിക്കാൻ ആഗ്രഹം അത് മാത്രം, തുറന്നടിച്ച് ഗൗതം ഗംഭീർ

'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഗൂഗിള്‍ പരസ്യത്തിന് 100 കോടിയിലധികം ഇറക്കി ബിജെപി; കോണ്‍ഗ്രസ് 49 കോടി; ഞെട്ടിച്ച് ഡിഎംകെയും; എല്ലാവര്‍ക്കും പ്രിയം തമിഴകത്തെ; ബിജെപി ലക്ഷ്യമിട്ടത് സൗത്ത് ഇന്ത്യ

മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു; ഇപിയ്‌ക്കെതിരെ സിപിഐയും രംഗത്ത്

ചിരിപ്പിക്കാൻ അൽത്താഫും അനാർക്കലിയും; 'മന്ദാകിനി' ട്രെയ്‌ലർ പുറത്ത്

ഇസ്രയേലിന്റെ സുരക്ഷ അപകടത്തില്‍; സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥര്‍; 9500 കോടി ഡോളറിന്റെ സഹായവും 1500 കോടി ഡോളറിന്റെ ആയുധവും നല്‍കി ബൈഡന്‍

ജാവ്‌ദേക്കറുമായി രാഷ്ട്രീയം സംസാരിച്ചിട്ടില്ല; ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ ആണെന്ന് ഇപി ജയരാജന്‍

കലമ്പേരി കോളനിയുടെ കാഴ്ചകളുമായി 'മാലോകം മാറുന്നേ' ഗാനം; മിത്തും വിശ്വാസവും പറഞ്ഞ് 'പഞ്ചവത്സര പദ്ധതി'

അവൻ കാരണമാണ് മുംബൈ പരാജയപെട്ടത്, യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത ബാറ്റിംഗ് ആയിരുന്നു അവൻ കാഴ്ചവെച്ചത്; ആ നിമിഷം മുതൽ മുംബൈ തോറ്റെന്ന് ഹാർദിക് പാണ്ഡ്യാ

IPL 2024: 'അവന്‍ മുഖം മാത്രം, ടീമിന്റെ യഥാര്‍ത്ഥ നായകന്‍ ആ താരം'; യുവതാരത്തെ അംഗീകരിക്കാതെ മുഹമ്മദ് കൈഫ്