കല്യാണ ധൂര്‍ത്ത് പിന്‍വലിക്കാന്‍ പാകിസ്ഥാനിലെ നിയമം കൊണ്ടുവരണം: കോണ്‍ഗ്രസ് എം. പി

രാജ്യത്ത് കല്യാണത്തിന്റെ പേരില്‍ നടക്കുന്ന ധൂര്‍ത്ത് പിന്‍വലിക്കാന്‍ പാകിസ്ഥാനിലേത് പോലുള്ള നിയമം നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് എംപി ജസ്ബീര്‍ സിംഗ് ഗില്‍. കല്യാണ ചടങ്ങുകളില്‍ 50പേരെ മാത്രം പങ്കെടുപ്പിക്കാനും ഭക്ഷ്യ വിഭവങ്ങള്‍ ചുരുക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്യുന്ന നിയമം പ്രാവര്‍ത്തികമാക്കണം. ഇത്തരം നിയമങ്ങള്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിലയിടങ്ങളില്‍ നടക്കുന്ന കല്യാണങ്ങളില്‍ 289 തരം വിഭവങ്ങളാണ് ഉണ്ടാകാറുള്ളത്. പ്ലേറ്റിന് 2500 രൂപ വില വരുന്ന ഭക്ഷണമാണ് നല്‍കുന്നതെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. കല്യാണസദ്യയുടെ മെനുകാര്‍ഡുമായി എത്തിയാണ് എംപി സംസാരിച്ചത്.

കല്യാണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുകയും ഭക്ഷ്യവിഭവങ്ങളുടെ എണ്ണം 11 ആക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനപ്രതിനിധികളായ എംപിമാര്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കുകയാണെങ്കില്‍ ജനങ്ങള്‍ അത് പിന്തുടരുമെന്ന് സ്പീക്കര്‍ ഓം ബിര്‍ള പ്രതികരിച്ചു. അതിന് നിയമമല്ല മനസ്സുറപ്പാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്