ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണുകള്‍ സൈന്യം തകര്‍ത്തു

ജമ്മു കശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഡ്രോണുകളെത്തിയതെന്നും അവയെ ഇന്ത്യന്‍ സേന വിഫലമാക്കിയതായും വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യോമപ്രതിരോധ സംവിധാനമുപയോഗിച്ച് ഇന്ത്യ ആക്രമണം തകര്‍ക്കുകയായിരുന്നു. സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്റെ ആക്രമണം. പത്താന്‍ കോട്ടിലും ഡ്രോണ്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. പൂഞ്ചിലും ഉറിയിലും പാക് ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

സാംബയില്‍ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. ജമ്മു, ബാരമുള്‌ല, ഫിറോസ്പൂര്‍, അംബാല, പഞ്ച്കുല, പത്താന്‍കോട്ട്, അനന്തപുര്‍ സാഹിബ്, അമൃത്സര്‍, ഫിറോസ്പുര്‍, സാംബ, അഖ്‌നൂര്‍, ഹോഷിയാര്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ സമ്പൂര്‍ണ ബ്ലാക്ക് ഔട്ടാണ്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജമ്മു ലക്ഷ്യമാക്കിയെത്തിയ പാകിസ്ഥാന്‍ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യം തകര്‍ത്തതായി എഎന്‍ഐ ‘എക്‌സ്’ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശമുണ്ട്. ജമ്മു വിമാനത്താവളത്തിന് സമീപം സൈറനുകള്‍ മുഴങ്ങി. അഖ്‌നൂറിലും സൈറനുകള്‍ മുഴങ്ങുകയും ലൈറ്റുകള്‍ അണയ്ക്കുകയും ചെയ്തിരിക്കുകയാണ്. സ്‌ഫോടന ശബ്ദം കേട്ടതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും വ്യക്തമാക്കുന്നു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ