"പൊലീസ് ബുർഖ നീക്കം ചെയ്ത് സ്വകാര്യഭാഗങ്ങളിൽ ലാത്തി കൊണ്ട് അടിച്ചു"; ജാമിയ വിദ്യാർത്ഥികൾ ആശുപത്രിയിൽ

പാർലമെന്റിലേക്കുള്ള പൗരത്വ നിയമ വിരുദ്ധ മാർച്ചിൽ പങ്കെടുത്ത ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് ആക്രമണം അഴിച്ചു വിട്ടതിനെ തുടർന്ന് പത്തിലധികം വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കേൽക്കുകയും തുടർന്ന് ജാമിയ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ചില പരിക്കുകൾ ഗുരുതരമാണെന്നും വിദ്യാർത്ഥികളെ അൽ-ഷിഫ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നുവെന്നും ആരോഗ്യ കേന്ദ്രത്തിലെ റസിഡന്റ് ഡോക്ടർമാർ പറഞ്ഞു. ചില വിദ്യാർത്ഥികളുടെ നെഞ്ചിൽ ലാത്തികളാൽ അടിച്ചതിനാൽ ആന്തരിക പരിക്കുകളും സംഭവിച്ചിട്ടുണ്ട്.

“പത്തിലധികം  വിദ്യാർത്ഥിനികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റു. മൂർച്ചയേറിയ പരിക്കുകൾ ഞങ്ങൾ കണ്ടെത്തി, പരിക്കേറ്റ ചിലരെ അൽ ഷിഫയിലേക്ക് മാറ്റേണ്ടിവന്നു, കാരണം പരിക്കുകൾ ഗുരുതരമാണ്,” ഡോക്ടർമാർ ഇന്ത്യ ടുഡേ ടി.വിയോട് പറഞ്ഞു.

തന്റെ സ്വകാര്യഭാഗങ്ങളിൽ പൊലീസുകാർ ബൂട്ട് ഉപയോഗിച്ച് അടിച്ചു എന്നും ഒരു പൊലീസുകാരി തന്റെ ബുർഖ നീക്കം ചെയ്ത് സ്വകാര്യഭാഗങ്ങളിൽ ലാത്തി ഉപയോഗിച്ച് അടിക്കുകയും ചെയ്തതായി ആരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഒരു വിദ്യാർത്ഥിനി ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു.

ക്യാമറയിൽ പകർത്താൻ കഴിയാത്ത വിധം പൊലീസുകാർ ബെൽറ്റിന് താഴെ അടിക്കുകയായിരുന്നു എന്ന് മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. “എന്റെ സ്വകാര്യഭാഗത്ത് പൊലീസ് ബൂട്ട് കൊണ്ട് തൊഴിച്ചു. അവർ സ്ത്രീകളെ അടിക്കുന്നത് കണ്ട് ഞാൻ അവരെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, അവർ എന്നെ നെഞ്ചിലും പിന്നിലും ലാത്തി കൊണ്ട് അടിക്കുകയും സ്വകാര്യഭാഗത്ത് കാലു കൊണ്ട് തൊഴിക്കുകയും ചെയ്തു. ഡോക്ടർ എന്നെ അടിയന്തര ചികിത്സക്ക് പ്രവേശിപ്പിച്ചു,” പരിക്കേറ്റ ഒരു വിദ്യാർത്ഥി പറഞ്ഞു.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി