മഹാവികാസ് അഘാഡിയില്‍ 'മുഖ്യമന്ത്രി' അടി; ഉദ്ധവ് താക്കറെയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് ശരദ് പവാര്‍; കൂടുതല്‍ സീറ്റുകളില്‍ അവകാശവാദം

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നീക്കം എതിര്‍ത്താണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. .

ഒരു വ്യക്തിയെ ഉയര്‍ത്തിക്കാട്ടുക എന്ന ആശയം നിരസിക്കുന്നതായും സഖ്യം ഒരു കൂട്ടായ മുഖത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ സഖ്യം ഞങ്ങളുടെ കൂട്ടായ മുഖമാണ്. ഒരാളുടെ മുഖത്ത് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കൂട്ടായ നേതൃത്വമാണ് ഞങ്ങളുടെ ഫോര്‍മുലയെന്ന് പവാര്‍ പറഞ്ഞു.

അടുത്തിടെ ശിവസേന എം.പി സഞ്ജയ് റാവുത്തും ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി സ്ഥാനാര്‍ഥിയാക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എന്നാല്‍ മൂന്നു പാര്‍ട്ടികള്‍ ഉള്‍ക്കൊള്ളുന്നതാണ് മ മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യം. ലോക്‌സഭ തെരഞ്ഞെടുപ്പു പോലെ ഞങ്ങള്‍ ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെയും നേരിടുമെന്നും റാവുത്ത് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ 175 മുതല്‍ 180 സീറ്റുകള്‍ വരെ എംവിഎ നേടുമെന്നും റാവുത്ത് പറഞ്ഞു.

നേരത്തെ, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ മത്സരിക്കുമെന്ന് ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. മഹാവികാസ് അഘാഡിയിലെ (എംവിഎ) പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സീറ്റിന് തങ്ങളാണ് അര്‍ഹരെന്നും പവാര്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റ് സഖ്യകക്ഷികളേക്കാള്‍ കുറച്ച് സീറ്റുകളിലാണ് തങ്ങള്‍ മത്സരിച്ചത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിതി വ്യത്യസ്തമാണ്.

പുണെയില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് പവാര്‍ നിലപാട് വ്യക്തമാക്കിയത്. യോഗത്തില്‍ പാര്‍ട്ടിനേതാക്കളെ കൂടാതെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മാരും പങ്കെടുത്തു.

ശിവസേനയും കോണ്‍ഗ്രസും ഘടകകക്ഷികളായിട്ടുള്ള സഖ്യം പ്രശ്നങ്ങളില്ലാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നുള്ള ചിന്തയോടെയാണ് എന്‍സിപി വിട്ടുവീഴ്ചയ്ക്ക് തയ്യാറായതെന്ന് പവാര്‍ പറഞ്ഞു.

എന്‍സിപിയോടൊപ്പം കോണ്‍ഗ്രസും ഉദ്ധവ് താക്കറെയുടെ ശിവസേനയും അടങ്ങുന്ന മഹാവികാസ് അഘാഡി സഖ്യത്തിന് കീഴിലാണ് മൂന്ന് പാര്‍ട്ടികളും മത്സരിക്കുന്നത്.

സീറ്റ് വിഭജന ചര്‍ച്ചകള്‍ സഖ്യം ഇതുവരെ തുടങ്ങിയിട്ടില്ല. അതിന് മുമ്പാണ്് ശരത് പവാര്‍ നിലപാട് വ്യക്തമാക്കിയത്. വെള്ളിയാഴ്ച പൂനെയില്‍ നടന്ന എന്‍.സി.പി യോഗത്തില്‍ പങ്കെടുത്ത ശരദ് പവാര്‍, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളോടും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളോടും (എംപിമാര്‍) ആയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എം.വി.എയുടെ(മഹാവികാസ് അഘാഡി) ഭാഗമായി തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഐക്യത്തെ തടസ്സപ്പെടുത്തുന്ന പ്രകോപന പ്രസ്താവനകള്‍ നടത്തരുതെന്നും പവാര്‍ നേതാക്കളോട് ആവശ്യപ്പെട്ടു.

ജാതി സെന്‍സസിനായി ശക്തമായി രംഗത്ത് എത്തണമെന്ന നിര്‍ദേശവും അദ്ദേഹം പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് നല്‍കി. മറാത്ത, ധന്‍ഗര്‍, ലിംഗായത്ത് സംവരണം നിയമസഭയില്‍ ഉള്‍പ്പെടെ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളില്‍ മത്സരിച്ച ശിവസേന താക്കറെ വിഭാഗം ഒമ്പത് സീറ്റുകളില്‍ വിജയിച്ചു. മത്സരിച്ച 17ല്‍ 13ലും കോണ്‍ഗ്രസ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിശാല്‍ പാട്ടീല്‍ വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി 10 സീറ്റുകളില്‍ മത്സരിക്കുകയും എട്ട് സീറ്റുകളില്‍ വിജയിക്കുകയും ചെയ്തിരുന്നു.

Latest Stories

കുഞ്ഞുങ്ങളെ തൊട്ടാല്‍ കൈ വെട്ടണം.. അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ലെങ്കില്‍ ഉപദ്രവിക്കുന്ന കാലമാണ്..: ആദിത്യന്‍ ജയന്‍

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി നൽകി ബിജെപി കൗൺസിലർ

ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; പാക് വ്യോമാതിർത്തി ഉപയോഗിക്കാനുള്ള പൈലറ്റിന്റെ അഭ്യർത്ഥന നിരസിച്ച് പാകിസ്ഥാൻ

IPL 2025: യോഗ്യത ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഗിയർ മാറ്റം, നെറ്റ്സിൽ ഞെട്ടിച്ച് ശുഭ്മാൻ ഗിൽ; ഇത് കലക്കുമെന്ന് ആരാധകർ

നടിമാര്‍ക്ക് ഇത്രയും ക്ഷാമമുണ്ടോ? എന്തിന് തമന്നയെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കി; നടിക്കെതിരെ പ്രതിഷേധം

GT VS LSG: കിട്ടിയോ ഇല്ല ചോദിച്ച് മേടിച്ചു, മുഹമ്മദ് സിറാജിനെ കണ്ടം വഴിയോടിച്ച് നിക്കോളാസ് പൂരൻ; വീഡിയോ കാണാം

റീല്‍സ് ഇടല്‍ തുടരും, അരു പറഞ്ഞാലും അവസാനിപ്പിക്കില്ല; ദേശീയ പാതയില്‍ കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്; നിലപാട് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മൺസൂൺ രണ്ട് ദിവസത്തിനുള്ളിൽ

നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം..; നാഷണല്‍ ക്രഷ് വിശേഷണം വിനയായോ? നടി കയാദുവിന് പിന്നാലെ ഇഡി

ദേശീയ പാതയുടെ തകർച്ച; അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി, വിദഗ്ധരുമായി വിഷയം അവലോകനം ചെയ്യും