വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാനാവില്ല, ഹോര്‍മുസ് കടലിടുക്ക് പോലുള്ള രാജ്യാന്തര സമുദ്രപാതയിലെ തടസങ്ങളും അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി

ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍. ഭൂരിഭാഗം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെയും ഭരണത്തലവന്മാരുമായി താന്‍ രണ്ടുതവണ സംസാരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സംഘര്‍ഷം ലഘൂകരിക്കുന്നതിനെക്കുറിച്ചും ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ അവരോട് സംസാരിച്ചിട്ടുണ്ടെന്നാണ് മോദി പറഞ്ഞത്. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഹോര്‍മുസ് കടലിടുക്ക് പോലുള്ള രാജ്യാന്തര സമുദ്രപാതയിലെ തടസങ്ങളും അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പശ്ചിമേഷ്യയിലെ സംഘര്‍ഷം ലോകമെമ്പാടും കടുത്ത ഊര്‍ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെന്നും ഇത് ഇന്ത്യയെ സംബന്ധിച്ചും ആശങ്കാജനകമാണെന്നും നരേന്ദ്ര മോദി തുറന്നുസമ്മതിച്ചു. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പെട്രോള്‍, ഡീസല്‍, രാസവളങ്ങള്‍ തുടങ്ങയിവയുടെ വിതരണത്തെ ഇത് പ്രതികൂലമായി ബാധിച്ചു. ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സംരക്ഷണം ഇന്ത്യ ഏറ്റെടുത്തുവെന്നും മോദി രാജ്യസഭയില്‍ പറഞ്ഞു.

എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും നിരന്തരമായ ആശയവിനിമയത്തിലാണ്. കൂടാതെ ഇറാന്‍, ഇസ്രയേല്‍, അമേരിക്ക എന്നീ രാജ്യങ്ങളുമായും സംസാരിക്കുന്നുണ്ട്. ഊര്‍ജകേന്ദ്രങ്ങള്‍ക്കുനേരെയുള്ള ആക്രമണത്തെ എതിര്‍ക്കുന്നു. ഹോര്‍മൂസ് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ല. എത്രയുംവേഗം ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ തലവന്മാരുമായി രണ്ടുതവണ സംസാരിച്ചു’,ഹോര്‍മുസ് തുറക്കുന്നതിനെ സംബന്ധിച്ചും അവരുമായി സംസാരിച്ചു. അന്താരാഷ്ട്ര സമുദ്രപാതയായ ഹോര്‍മുസ് പോലുള്ളയിടങ്ങളില്‍കൂടി കടന്നുപോകുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഒരിക്കലും അംഗീകരിക്കാനാകില്ല’.

സമാധാനത്തിനുവേണ്ടി ആഹ്വാനംചെയ്ത മോദി യുദ്ധം മാനവരാശിക്ക് അനുകൂലമല്ലെന്നും പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ തലവന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇറാനുമായും ഇസ്രായേലുമായും യുഎസുമായും ബന്ധപ്പെടുന്നുണ്ട്. നയതന്ത്ര ചര്‍ച്ചയിലൂടെ പ്രദേശത്ത് സമാധാനം കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് 3.75 ലക്ഷം ഇന്ത്യക്കാര്‍ സുരക്ഷിതരായി തിരിച്ചെത്തിച്ചെന്നും മോദി രാജ്യസഭയെ അറിയിച്ചു. ഇറാനില്‍നിന്ന് ആയിരംപേരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. ഇതില്‍ 700-ഓളം പേര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയില്‍ അതാത് രാജ്യങ്ങളില്‍നിന്ന് ഉറപ്പു ലഭിച്ചിരുന്നെന്നും മോദി പറഞ്ഞു. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങള്‍ക്കാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രാമുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി