ഡിഎംകെ പാളയത്തില്‍ ഒപിഎസ്; ജയലളിതയുടെ വിശ്വസ്തന്‍ പനീര്‍സെല്‍വം ഇനി സ്റ്റാലിനൊപ്പം

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും അണ്ണാഡിഎംകെ പാര്‍ട്ടി കോ ഓര്‍ഡിനേറ്ററും ആയിരുന്ന ഒ.പനീര്‍സെല്‍വം (ഒപിഎസ്) ഡിഎംകെയില്‍. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദര്‍ശിച്ച ഒപിഎസ് ഡിഎംകെ അംഗത്വം സ്വീകരിച്ചു. എംഎല്‍എ സ്ഥാനം രാജിവയ്ക്കും. ഒപിഎസിനൊപ്പം മകന്‍ പി. രവീന്ദ്രനാഥ് കുമാറും ഡിഎംകെയില്‍ ചേര്‍ന്നു. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ വിശ്വസ്തന്‍ കൂടിയായിരുന്ന ഒപിഎസ് എതിരാളികളായ ഡിഎംകെയ്‌ക്കൊപ്പം ചേരുന്നത്. ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നു പറഞ്ഞ ഒപിഎസ് സ്റ്റാലിനെ പുകഴ്ത്തുകയും ചെയ്തു.

ജയലളിതയുടെ മരണശേഷം തമ്മില്‍ തല്ലായിരുന്ന അണ്ണാഡിഎംകെ പലതായി വിഘടിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്നുവട്ടം ജയലളിത തിരഞ്ഞെടുത്തയാളാണ് ഒപിഎസ് എന്നാല്‍ എടപ്പാടി പളനിസാമി ഒപിഎസിനെ അകറ്റി നിര്‍ത്തി. പാര്‍ട്ടിയിലെ തന്റെ സ്ഥാനം പോകാതിരിക്കാനായി ഔദ്യോഗിക പക്ഷത്ത് നിന്ന് എടപ്പാടി ചരട് വലിച്ച് അണ്ണാഡിഎംകെയെ ബിജെപി പാളയത്തിലെത്തിച്ചു. ഇപിഎസ് ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണ്. ബിജെപിക്ക് എതിരെ പ്രവര്‍ത്തിക്കാനാണ് ഒപിഎസ് എത്തിയത് എന്നാണ് ഡിഎംകെ വ്യക്തമാക്കുന്നത്. ഡിഎംകെ സഖ്യം വളരെ ശക്തമാണ്. 200 സീറ്റുകളില്‍ ഞങ്ങള്‍ ജയിക്കും. തമിഴ്‌നാടിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് മുഖ്യമന്ത്രി സ്റ്റാലിനെന്ന് ഒപിഎസിന് അറിയാം. തമിഴ്‌നാടിനെതിരായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് കൈ കൊടുത്തിരിക്കുകയാണ് അണ്ണാ ഡിഎംകെയെന്നും ഒപിഎസിനെ സ്വാഗതം ചെയ്ത് ഡിഎംകെയുടെ ഇളംങ്കോവന്‍ പറഞ്ഞു.

എടപ്പാടി ഏകാധിപതിയാണെന്നും അഹങ്കാരിയാണെന്നും പനീര്‍സെല്‍വം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിയാത്ത സാഹചര്യം പളനിസാമി ഉണ്ടാക്കിയെന്നും പനീര്‍സെല്‍വം വ്യക്തമാക്കി. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പനീര്‍സെല്‍വം. സ്റ്റാലിന് നന്ദി പറഞ്ഞ പനീര്‍സെല്‍വം തന്റെ കയ്‌പ്പേറിയ അനുഭവങ്ങള്‍ക്ക് വിരാമമിടാനാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനായതെന്നും വ്യക്തമാക്കി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി ഡിഎംകെയ്ക്ക് വേണ്ടി തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ രണ്ട് തവണ ജയലളിത തിരഞ്ഞെടുത്തതും, മൂന്ന് തവണ എഐഎഡിഎംകെ മുഖ്യമന്ത്രിയായ വ്യക്തിയുമാണ് പനീര്‍സെല്‍വം. ബിജെപിയുടെ സഹായത്തോടെ എഐഎഡിഎംകെയില്‍ വീണ്ടും ചേരാനുള്ള 75കാരനായ പനീര്‍സെല്‍വത്തിന്റെ ശമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡിഎംകെ നീക്കം. പനീര്‍സെല്‍വത്തെ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സില്‍ (എന്‍ഡിഎ) ഉള്‍പ്പെടുത്താന്‍ എഐഎഡിഎംകെ അനുമതി നല്‍കിയെങ്കിലും അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരികെ ഉള്‍പ്പെടുത്താന്‍ വിസമ്മതിച്ചു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്