ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെക്കിതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷം; ചരിത്രത്തില്‍ ഇത് നാലാം തവണ, എന്‍ഡിഎ ഭരണത്തില്‍ ആദ്യം; ഒപ്പിടാതെ തൃണമൂല്‍ കോണ്‍ഗ്രസ്

ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയെക്കിതിരെ അവിശ്വാസ നോട്ടീസ് നല്‍കി പ്രതിപക്ഷമായ ഇന്ത്യ സഖ്യം. സ്പീക്കര്‍ക്കെതിരായ അവിശ്വാസ നീക്കത്തില്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രതിപക്ഷ നീക്കം. ലോക്‌സഭ സെക്രട്ടറി ജനറലിനാണ് നോട്ടീസ് നല്‍കിയത്. വനിതാ എംപിമാര്‍ക്കെതിരെ സ്പീക്കര്‍ അസത്യം പറഞ്ഞുവെന്നും സര്‍ക്കാറിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. നരേന്ദ്രമോദി സര്‍ക്കാറിന്റെ കാലത്ത് സ്പീക്കര്‍ക്ക് എതിരായ അവിശ്വാസ നോട്ടീസ് ഇതാദ്യമായാണ് വരുന്നത്.

പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ അനുവദിക്കാത്തിനൊപ്പം വനിതാ എംപിമാര്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രിച്ചുവെന്ന അസത്യ പ്രസതാവന സ്പീക്കര്‍ നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എട്ട് എംപിമാരെ ഈ സമ്മേളന കാലയളവ് മുഴുവന്‍ സസ്‌പെന്‍ഡ് ചെയ്തതും പക്ഷപാതത്തിന് ഉദാഹരണമായി നോട്ടീസില്‍ ചൂണ്ടിക്കാട്ടി. 118 എംപിമാര്‍ സ്പീക്കര്‍ക്കെതിരായ അവിശ്വാസ നോട്ടീസില്‍ ഒപ്പുവെച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചില്ല.

സ്പീക്കറെ നീക്കാനുള്ള നോട്ടീസ് സാധാരണ ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ് നല്‍കേണ്ടത്. നിലവില്‍ സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇല്ലാത്തതിനാല്‍ ഇത് ലോക്‌സഭാ സെക്രട്ടറി ജനറലിനാണ് നല്‍കിയത്. ഇന്ത്യ സഖ്യ യോഗം ചേര്‍ന്നാണ് സ്പീക്കറെ നീക്കാനുള്ള നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, മമത ബാനര്‍ജി കോണ്‍ഗ്രസിനോട് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നോട്ടീസില്‍ ഒപ്പുവെച്ചില്ല.

14 ദിവസത്തിന് ശേഷമാണ് ഓം ബിര്‍ലയ്‌ക്കെതിരായ നോട്ടീസ് പരിഗണിക്കുക. ലോക്‌സഭ ചരിത്രത്തില്‍ നാലാം തവണയാണ് സ്പീക്കര്‍ക്കെതിരായ അവിശ്വാസ നോട്ടീസ് വരുന്നത്. എന്‍ഡിഎ ഭരണകാലത്ത് ഇതാദ്യമായാണ് അവിശ്വാസ നോട്ടീസ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ