കർഷക സമരം; പ്രതിപക്ഷ പാർട്ടികൾ നാളെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണും

കർഷകരും കേന്ദ്രവും തമ്മിലുള്ള ചർച്ചയ്ക്ക് മുന്നോടിയായി കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി 24 രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ബുധനാഴ്ച രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണും. എൻ.സി.പി മേധാവി ശരദ് പവാർ, സി.പി.എമ്മിന്റെ സീതാറാം യെച്ചൂരി, സി.പി.ഐയുടെ ഡി രാജ, ടി.ആർ.ബാലു എന്നിവർക്കൊപ്പം കോൺഗ്രസിന്റെ രാഹുൽ ഗാന്ധിയും പ്രതിനിധി സംഘത്തിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പാർലമെന്റിൽ കാർഷിക നിയമങ്ങളെ എതിർത്ത പ്രതിപക്ഷ പാർട്ടികൾ രാജ്യസഭയിൽ ജനാധിപത്യവിരുദ്ധമായാണ് ബില്ല് പാസാക്കിയതെന്ന് പറഞ്ഞ് ബില്ലുകളിൽ ഒപ്പിടരുതെന്ന് രാഷ്ട്രപതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് ബില്ലുകൾക്കും രാഷ്ട്രപതി അനുമതി നൽകുകയായിരുന്നു.

ബുധനാഴ്ച രാഷ്ട്രപതി പ്രതിപക്ഷത്തിലെ അഞ്ച് അംഗങ്ങളെ മാത്രമേ സ്വീകരിക്കൂ. പക്ഷെ ഐക്യത്തിന്റെ അടയാളമായി ബിജെപി ഇതര പാർട്ടികൾ ഒത്തുചേർന്ന് കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുകയും അവരുടെ ആശങ്കകളും പ്രശ്നങ്ങളും വീണ്ടും ഉയർത്തിക്കാട്ടുന്ന ഒരു മെമ്മോറാണ്ടത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഇത്തവണ വിഷയത്തിൽ പ്രസിഡന്റ് കോവിന്ദ് ഇടപെടുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

ഡൽഹിയുടെ അതിർത്തിയിൽ 10 ദിവസത്തിലേറെയായി കർഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ, വിവിധ രാഷ്ട്രീയ പാർട്ടികൾ കർഷകർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്ന്, രാജ്യവ്യാപകമായി കർഷകർ ആഹ്വാനം ചെയ്ത അടച്ചുപൂട്ടലിന് കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഡിഎംകെ, തെലങ്കാന രാഷ്ട്ര സമിതി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികൾ പിന്തുണ നൽകി.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം