ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം. ജമ്മു കശ്മീരിലെ ദാര മേഖലയിലാണ് സംഭവം. ഭീകരവാദികളെ പിടികൂടുന്നതിനായി നടത്തിയ ഓപ്പറേഷൻ മഹാദേവിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ലഷ്‌കർ ഇ തോയ്ബ ഭീകരർറാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ഭീകരരെ കുറിച്ച് ആട്ടിടയർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. തുടർന്ന് സാങ്കേതിക സഹായത്തോടെ സൈന്യം ഭീകര സാന്നിധ്യം സ്ഥിരീകരിച്ചു.
ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർക്കെതിരെ സംയുക്ത ഓപ്പറേഷൻ തുടങ്ങിയതായി സേന അറിയിച്ചു. ജമ്മു കശ്മീരിലെ ലിഡ്വാസിൽ തിങ്കളാഴ്ച തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി ചിനാർ പൊലീസ് സോഷ്യൽ മീഡിയ ഹാൻഡിലിൽ അറിയിച്ചു.