ഉള്ളി വില വീണ്ടും ഉയർന്നേക്കും; സംഭരണം വൈകുന്നത് കാരണം, ഉൽപ്പാദനം കുറവ്

രാജ്യത്ത് ഉള്ളി വില ഉയർന്നേക്കുമെന്ന് സൂചന. സർക്കാർ ഉള്ളി സംഭരണം വേഗത്തിലാക്കിയില്ലെങ്കിൽ വില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരും വ്യാപാരി സംഘടനകളും വ്യക്തമാക്കുന്നത്. സർക്കാർ ഏജൻസികളുടെ മന്ദഗതിയിലുള്ള സംഭരണമാണ് വില ഉയരാനുള്ള ഒരു കാരണമെന്നാണ് ആരോപണം. മഹാരാഷ്ട്രയിലെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ കാരണം ഉള്ളി ഉൽപ്പാദനം കുറഞ്ഞതും വില കുത്തനെ ഉയരാൻ കാരണമായിട്ടുണ്ട്.

ദില്ലിയിലും മറ്റ് മെട്രോ നഗരങ്ങളിലും റീട്ടെയിൽ വില 35-40 രൂപ വരെയാണ് നിലവിൽ ഉള്ളിവില. ഒരു മാസം മുമ്പ് ഇത് ഏകദേശം 20-25 രൂപയായിരുന്നു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പുതിയ വിളകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഉള്ളി വില 50-60 രൂപയ്ക്ക് മേലെ ഉയരുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. സംഭരണ ​​കേന്ദ്രങ്ങളിലേക്ക് ഉള്ളി കൊണ്ടുവരാൻ കർഷകരെ പ്രേരിപ്പിക്കാൻ സർക്കാർ സംഭരണ ​​വില വർധിപ്പിക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് ചില്ലറ വിൽപ്പന വില നിയന്ത്രിക്കുന്നതിനും സർക്കാരിൻ്റെ ബഫർ സ്റ്റോക്ക് ഉയർത്താനും സഹായിക്കുമെന്ന് മഹാരാഷ്ട്ര ആസ്ഥാനമായുള്ള കർഷക ഉൽപാദക കമ്പനികളുടെ കൺസോർഷ്യമായ മഹാ എഫ്‌പിസി ചെയർമാൻ യോഗേഷ് തോറാട്ട് പറഞ്ഞു.

രാജ്യത്തെ ഏറ്റവും കൂടുതൽ ഉള്ളി ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്രയാണ്. അതിനാൽ മഹാരാഷ്ട്രയിലെ വരൾച്ച പോലുള്ള സാഹചര്യങ്ങൾ ഉള്ളിവില കുത്തനെ ഉയർത്തും. ഈ വർഷം ഉള്ളിയുടെ ഉത്പാദനം 15-20% കുറഞ്ഞിട്ടുണ്ട്. മധ്യപ്രദേശ്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് ഉള്ളിയുടെ മറ്റ് പ്രധാന ഉത്പാദകർ.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വര്ഷം സർക്കാർ ഏജൻസികളുടെ ഉള്ളി സംഭരണം വളരെ കുറവായിരുന്നു, ഇത് വ്യാപാരികൾക്കിടയിൽ കൂടുതൽ ലാഭം കൊയ്യാനുള്ള പ്രവണത ഉണ്ടാക്കി. സർക്കാർ സംഭരണം കുറഞ്ഞതോടെ വ്യാപരികൾ കൂടുതൽ സംഭരിക്കുകയും വില ഉയരുമ്പോൾ വിൽക്കുകയും ചെയ്തു. മാത്രമല്ല, സർക്കാർ നിശ്ചയിച്ച സംഭരണ ​​വില കിലോയ്ക്ക് ഏകദേശം 21 രൂപയായിരുന്നു, എന്നാൽ, മൊത്ത വിപണി വില 25-30 രൂപയാണ്. മികച്ച വിലയ്ക്ക് വിപണിയിൽ എത്തിക്കുന്നതിനേക്കാൾ കൂടുതൽ കാലം ഉള്ളി സംഭരിക്കാൻ ഇത് കർഷകരെ പ്രേരിപ്പിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ