യുഎസിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി കൂടി മരിച്ച നിലയിൽ; നാല് മാസത്തിനിടെ കൊല്ലപ്പെട്ടത് പത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ

യുഎസിൽ ഒരു ഇന്ത്യൻ വിദ്യാർഥിയെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഒഹയോയിലാണ് ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലീവ്ലാൻഡിൽ വിദ്യാർഥിനിയായിരുന്ന ഉമ സത്യ സായിയാണ് മരിച്ചത്. ഈ വർഷം യുഎസിൽ ദുരൂഹമായി മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന പത്താമത്തെ വിദ്യാർഥിയാണ് ഉമ സത്യസായി.

ഉമയുടെ മൃതദേഹം ഇന്ത്യയിലേക് കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായവും ഉറപ്പാക്കുമെന്നും ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വിദ്യാർഥിയുടെ മരണകാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് കോൺസുലേറ്റ് അറിയിച്ചു. മാർച്ചിൽ ഇന്ത്യൻ വിദ്യാർത്ഥിയായ മുഹമ്മദ് അബ്ദുൾ അറാഫത്തിനെ ക്ലീവ്‌ലാൻഡ് പ്രദേശത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു.

ഈ വർഷം ആദ്യം, ഹൈദരാബാദിൽ നിന്നുള്ള സയ്യിദ് മസാഹിർ അലി എന്ന വിദ്യാർത്ഥി ചിക്കാഗോയിൽ ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. ഇന്ത്യാനയിലെ പർഡ്യൂ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായ നീൽ ആചാര്യയുടെ മരണവും ജോർജിയയിൽ വിവേക് ​​സൈനിയുടെ ക്രൂരമായ കൊലപാതകവും യുഎസിലെ ഇന്ത്യൻ സമൂ​ഹത്തെ ഞെട്ടിച്ച വാർത്തകളായിരുന്നു. അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണസംഖ്യ വർധിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ