ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ഇന്ത്യയില്‍നിന്നുള്ള മുട്ട ഇറക്കുമതി നിര്‍ത്തിവെക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. ഒമാന്‍, ഖത്തര്‍ രാജ്യങ്ങളാണ് ഇങ്ങനൊരു തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ കോഴി കര്‍ഷകര്‍ ആശങ്കയിലായി. നാമക്കല്‍ മേഖലയിലെ കോഴിക്കര്‍ഷകരാണ് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത്. കയറ്റുമതി ഗണ്യമായി കുറഞ്ഞതോടെ ആഭ്യന്തര വിപണിയില്‍ മുട്ടവില കുറയുകയാണ്.

ഗുണമേന്‍മയും തൂക്കക്കുറവും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഖത്തറാണ് ആദ്യം മുട്ട ഇറക്കുമതി നിര്‍ത്തിയത്. പിന്നാലെ ഒമാനും ഇതേ തീരുമാനമെടുത്തു. നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടി രൂപയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് എത്തിയപ്പോഴാണ് നിരോധനം നിലവില്‍വന്നത്.

ഇത് കപ്പലില്‍നിന്നും ഇറക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒമാന്‍, ഖത്തര്‍, ദുബായ്, അബുദാബി, മസ്‌ക്കത്ത്, മാലദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏറ്റവുംകൂടുതല്‍ മുട്ടപോകുന്നത് നാമക്കലില്‍നിന്നാണ്. ഒമാനിലേക്ക് വേണ്ട 50 ശതമാനം മുട്ടയും പോയിരുന്നത് ഇവിടെനിന്നാണ്. കയറ്റുമതി പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് നാമക്കല്‍ എം.പി. കെ.ആര്‍.എന്‍. രാജേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ