പ്രാദേശിക നേതാവിന്റെ മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍; ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

ബിജെപി പ്രാദേശിക നേതാവിന്റെ മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ചെയ്ത ബിജെപി എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്. ഹിമാചല്‍പ്രദേശിലെ ബിജെപി എംഎല്‍എ ഹന്‍സ് രാജിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.

മുന്‍ ഡപ്യൂട്ടി സ്പീക്കറായിരുന്ന ഹന്‍സ് രാജ് ബിജെപി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റ് കൂടി ആണ്. ഈ മാസം 9ന് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ തിങ്കളാഴ്ചയാണ് പുറത്തുവരുന്നത്. അതേസമയം മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയ പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

പരാതിക്കാരിയുടെ പിതാവ് ബിജെപിയുടെ ബൂത്ത് ലെവല്‍ നേതാവാണ്. ഹന്‍സ് രാജ് തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ഒറ്റയ്ക്ക് കാണാന്‍ നിര്‍ബന്ധിച്ചതായും നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ടതായും യുവതി പരാതിയില്‍ പറയുന്നു. തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട പെണ്‍കുട്ടി എംഎല്‍എ തെളിവുകള്‍ സശിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ