അസമിന് പിന്നാലെ ഹരിയാനയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍

അസമിന് പിന്നാലെ ഹരിയാനയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുന്നു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിട്ടയേര്‍ഡ് ജസ്റ്റിസ് എച്ച്.എസ് ഭല്ല, മുന്‍ നേവി മേധാവി സുനില്‍ ലാംബ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മനോഹര്‍ലാല്‍ ഖട്ടാര്‍. പാര്‍ട്ടി പരിപാടിയായ മഹാ സമ്പര്‍ക്ക് അഭിയാന്റെ ഭാഗമായാണ് ഇരുവരുമായും ഖട്ടാര്‍ കൂടിക്കാഴ്ച നടത്തിയത്.

രാജ്യ പുരോഗതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇരുവരുമായും ചര്‍ച്ച ചെയ്തതെന്ന് ഖട്ടാര്‍ പറഞ്ഞു. റിട്ടയര്‍മെന്റിന് ശേഷവും വിവിധ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തയാളാണ് ജസ്റ്റിസ് ഭല്ല. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഭല്ല. അദ്ദേഹം ഉടന്‍ തന്നെ അസമിലേക്ക് പോകുമെന്നും ഖട്ടാര്‍ വ്യക്തമാക്കി. ഹരിയാനയിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയതായി ഖട്ടാര്‍ വെളിപ്പെടുത്തി. ഇതിന് ഭല്ലയുടെ പിന്തുണയുണ്ടാകുമെന്നും ഖട്ടാര്‍ കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 31-നാണ് അസമിലെ ദേശീയ പൗരത്വ പട്ടിക പുറത്തിറക്കിയത്. പട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. ബി.ജെ.പിയുടെ ജനപ്രതിനിധികളും സൈനികരും അടക്കം പട്ടികയില്‍ നിന്ന് പുറത്തായവരില്‍ ഉള്‍പ്പെടുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'