ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും പിടിച്ച് നില്‍ക്കാനാകില്ല; ബിജെപിയുടെ മുന്നേറ്റത്തില്‍ ഹേമമാലിനി

ബുള്‍ഡോസറിന് മുന്നില്‍ മറ്റൊന്നിനും പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്ന് ബോളിവുഡ് നടിയും മഥുര ബിജെപി എംപിയുമായ ഹേമ മാലിനി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം സുനിശ്ചിതമാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അവര്‍.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് നേരത്തെ അറിയാമായിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ ബിജെപി ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു.അതിനാലാണ് ജനം തങ്ങളെ വിശ്വസിച്ചതെന്നും ഹേമമാലിനി പറഞ്ഞു. സൈക്കിള്‍ ആയാലും, മറ്റെന്തങ്കിലുമായാലും ശരി ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. ബുള്‍ഡോസര്‍ ഒരു മിനിട്ടില്‍ എല്ലാത്തിനെയും തീര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശില്‍ 275 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. സമാജ്വാദി പാര്‍ട്ടി 121 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് കേവലം രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ