അയോദ്ധ്യയല്ല, ഇക്കുറി കാശി, തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ 'ഭവ്യ കാശി, ദിവ്യ കാശി' യുമായി ബി.ജെ.പി

തിരഞ്ഞെടുപ്പില്‍ കാശിയെ ആയുധമാക്കാനൊരുങ്ങി ബിജെപി. ഈ വര്‍ഷം ആദ്യം അയോദ്ധ്യയ്ക്കായി ബിജെപി നേതാക്കള്‍ കരുക്കള്‍ നീക്കിയപ്പോള്‍ ഉത്തര്‍പ്രദേശിലെ പ്രചാരണ ആയുധമാകാന്‍ പോകുന്നത് അയോദ്ധ്യയാണെന്ന് ആയിരുന്നു പലരും കരുതിയത്. എന്നാല്‍ ഇക്കുറി വാരണാസിയാണ് കേന്ദ്രസ്ഥാനം. ഇതോടെ ഹിന്ദുത്വത്തില്‍ ഊന്നല്‍ നല്‍കി തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുന്നത് എന്ന് ഉറപ്പായി. കാശിയെ തീവ്രമായി ഉയര്‍ത്തിക്കാണിച്ച് വോട്ടാക്കി മാറ്റുകയാണ് ലക്ഷ്യം. കര്‍ഷക പ്രശ്നങ്ങള്‍ അടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാശിയെ മറയാക്കി ഭരണ പരാജയങ്ങള്‍ക്ക് മുഖംമൂടി അണിയിക്കുകയാണ് ബിജെപി.

വാരണാസിയില്‍ കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു. സംസ്ഥാനത്തുടനീളമുള്ള ബിജെപി നേതാക്കളുമായി അദ്ദേഹം അന്ന് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പുറമേ ഡിസംബര്‍ 13-14 തിയതികളില്‍ രണ്ട് ദിവസത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സന്ദര്‍ശനത്തിന് എത്തുകയാണ്. 2019 ല്‍ മോദി തറക്കല്ലിട്ട 1,000 കോടിയുടെ പദ്ധതികളുടെ പൂര്‍ത്തീകരണമാണ് ചടങ്ങ്. വാരാണസിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. മോദി എത്തുന്നതോടെ കാശിയെ ആയുധമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. ‘ഭവ്യ കാശി, ദിവ്യ കാശി’ എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് പുറമെ ഈ അടുത്ത കാലത്ത് സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ ചടങ്ങായിരിക്കും ഇത്. കേരളത്തിലടക്കം പരിപാടികള്‍ നടക്കും. തീവ്ര ഹിന്ദുത്വം ഉയര്‍ത്തി തന്നെ മുന്നോട്ട് പോകാനാണ് കേരളമടക്കമുള്ള ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. മോദി പങ്കെടുക്കുന്ന ചടങ്ങിന്റെ തത്സമയ സംപ്രേഷണം രാജ്യത്ത് മുഴുവന്‍ കാണിക്കാനും ബി.ജെ.പി കേന്ദ്ര സമിതി നിര്‍ദ്ദേശിച്ച് കഴിഞ്ഞു. 51,000 സ്‌ക്രീനുകള്‍ അതിനായി സ്ഥാപിക്കും. ഇതിന് പുറമേ രാജ്യത്തെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും നടത്തണം. കേരളത്തില്‍ 280 സ്ഥലങ്ങളില്‍ ചടങ്ങ് നടത്തും. എല്ലാ ബിജെപി മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, ബിജെപി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, എല്ലാ മുതിര്‍ന്ന ബിജെപി നേതാക്കളും യുപിയിലെ മുഴുവന്‍ മന്ത്രിമാരും ഡിസംബര്‍ 13 മുതല്‍ കാശിയില്‍ ഉദ്ഘാടനത്തിനായി എത്തും. ഡിസംബര്‍ 13ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് രാജ്യത്തെ എല്ലാ പ്രമുഖ സന്യാസിമാരെയും ക്ഷണിച്ചിട്ടുണ്ട്.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ മഹത്വം പുനഃസ്ഥാപിക്കുകയും അതിനെ ഏറ്റവും പവിത്രമായ സ്ഥലമാക്കി മാറ്റുകയും ചെയ്തത് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് എന്ന് രാജ്യത്താകെ പ്രചരിപ്പിക്കുകയാണ് ബിജെപി ലക്ഷ്യം. രാമക്ഷേത്രത്തെ ഒഴിവാക്കിയിട്ടില്ലെന്ന് ബിജെപി നേതാക്കള്‍ പറയുന്നുണ്ട്. ക്ഷേത്രം പണിയാന്‍ ഇനിയും രണ്ട് വര്‍ഷം എടുക്കും. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ കാശിയോടുള്ള മതവികാരം വലുതാണ്. അതിനാല്‍ അത് വലിയ രീതിയില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. 2024 ല്‍ ബാബരി മസ്ജിദ് പൊളിച്ച് രാമക്ഷേത്രം പണിതുയര്‍ത്തുന്നത് വിജയമായി പ്രഖ്യാപിച്ച് രാജ്യത്ത് വലിയ പരിപാടികള്‍ നടത്താനാണ് ബിജെപി ഒരുങ്ങുന്നത്. ന്യൂനപക്ഷങ്ങള്‍ പ്രബലമായി തന്നെയുള്ള കേരളത്തിലും ഇതേ തന്ത്രങ്ങള്‍ തന്നെ പയറ്റി ബിജെപിയ്ക്ക് നിലയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഹിന്ദുത്വ തീവ്രവാദത്തെ കൂട്ടുപിടിച്ച് മുന്നോട്ട് പോകാനുള്ള കേന്ദ്രനേതൃത്വത്തിന്റെ പ്രധാന അജണ്ട മറ്റ് പാര്‍ട്ടികള്‍ തിരിച്ചടിക്കാനായി ഉയര്‍ത്തി കാണിക്കുമെന്നതില്‍ സംശയമില്ല.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി