'ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു'; സൂര്യാഘാതമേറ്റ് ഒരു മരണം, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഉഷ്‌ണതരംഗം രൂക്ഷമായ ഉത്തരേന്ത്യയിൽ സൂര്യാഘാതമേറ്റ് ഒരുമരണം. ബീഹാര്‍ സ്വദേശിയാണ് മരിച്ചുത്. രണ്ട് ദിവസം കൂടി ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂട് ഡല്‍ഹിയില്‍ 50 ഡിഗ്രി കടന്നതോടെ സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഡല്‍ഹിയിൽ റെഡ് അലര്‍ട്ട് തുടരുകയാണ്.

ബീഹാര്‍ ദര്‍ഭംഗ സ്വദേശിയായ 30 കാരനാണ് ഡല്‍ഹിയില്‍ സൂര്യാഘാതമേറ്റ് മരിച്ചത്. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം സംഭവിച്ചത്. ഡല്‍ഹിയില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ 52.3°C താപനിലയില്‍ കുറവ് ഉണ്ടാകാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡാറ്റയും സെന്‍സറുകളും പരിശോധിച്ചു വരികയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഡല്‍ഹിയിലെ മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് മുങ്കേഷ്പൂരില്‍ മാത്രമാണ് 52.3°C രേഖപ്പെടുത്തിയിരുന്നത്.

അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത ഉഷ്ണ തരംഗം തുടരുകയാണ്. 50 ഡിഗ്രിക്ക് മുകളിലാണ് രാജസ്ഥാനില്‍ രേഖപ്പെടുത്തിയ താപനില. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലായി 49.1°C ഉം രേഖപ്പെടുത്തി. ഉഷ്ണതരംഗം രൂക്ഷമായതിനെ തുടര്‍ന്നുള്ള ജലക്ഷാമം മറികടക്കാന്‍ കര്‍ശന നടപടി ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിക്കും. വെള്ളം പാഴാക്കിയാല്‍ 2000 രൂപയാണ് പിഴച്ചുമത്തുക. പരിശോധനയ്ക്കായി പ്രത്യേക സംഘത്തെ സര്‍ക്കാര്‍ രൂപീകരിക്കും. ആളുകള്‍ പകൽസമയം പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സർക്കാർ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ