'ടച്ച് ഫോൺ വേണ്ട, കീപാഡ് മാത്രം'; രാജസ്ഥാനിലെ 15 ഗ്രാമങ്ങളിൽ സ്ത്രീകൾക്കും, പെൺകുട്ടികൾക്കും സ്‌മാർട്ട് ഫോൺ ഉപയോഗം വിലക്കി

രാജസ്ഥാനിലെ 15 ഗ്രാമങ്ങളിൽ സ്ത്രീകൾക്കും, പെൺകുട്ടികൾക്കും സ്‌മാർട്ട് ഫോൺ ഉപയോഗം വിലക്കി. ജാലോർ ജില്ലയിലെ ഒരു പഞ്ചായത്താണ് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. നിയന്ത്രണങ്ങൾ ജനുവരി 26ന് പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്.

ചൗധരി സമുദായ നേതൃത്വത്തിലുള്ള സുന്ദമാത പാട്ടി പഞ്ചായത്ത് ഉത്തരവിറക്കിയത്. 2026 ജനുവരി മുതൽ കീപാഡ് ഫോണുകൾ ഉപയോഗിക്കണമെന്നാണ് പഞ്ചായത്ത് ആക്‌ട്. സാധാരണ കീപാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാണ് സ്ത്രീകൾക്ക് അനുമതിയുളളത്. വിവാഹങ്ങൾ, പൊതുപരിപാടികൾ, അയൽവാസികളുടെ വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്.

മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കുന്നത് കുടുംബങ്ങളിലെ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. ഗ്രാമവാസികളുടെ സമൂഹയോഗത്തിലാണ് ഈ തീരുമാനം. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്മാർട്ട്‌ഫോൺ ഉപയോഗിക്കാം. സ്കൂൾ വിദ്യാർഥിനികൾക്ക് വീടിനുള്ളിൽ മാത്രം ഫോൺ ഉപയോഗിക്കാനും അനുമതിയുണ്ട്. എന്നാൽ പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ല.

Latest Stories

തെരഞ്ഞെടുപ്പിനപ്പുറം ഒരു ഭരണഘടനാപോരാട്ടം: ഇന്ത്യ തകരുമ്പോൾ ലോകജനാധിപത്യം തളരുന്നു

ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്

'കേരളത്തിൽ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാട്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം'; ശബരിമല സ്വർണകൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കർണാടകയിൽ ലോറിയുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു; പത്ത് പേർ പൊള്ളലേറ്റ് മരിച്ചു

ഗംഭീറിന്റെ വാശിക്ക് റോ-കോയുടെ മാസ്സ് മറുപടി; വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി

'ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു, പിന്നിൽ സംഘപരിവാർ ശക്തികൾ'; മുഖ്യമന്ത്രി

വാളയാറിലെ ആൾക്കൂട്ട കൊലപാതകം; റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

നടിയെ ആക്രമിച്ച കേസ്; ശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

നിർവചനം മാറുമ്പോൾ മലനിരയും മാറുമോ? അറവള്ളി, സുപ്രീംകോടതി, ഉയരത്തിന്റെ രാഷ്ട്രീയം

'കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു'; സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പൊലീസ് സർവീസിൽ നിന്നും പിരിച്ചുവിട്ടു