മസ്ജിദുകളില്‍ സര്‍വേ നടപടികള്‍ വേണ്ട; നാല് ആഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

ഉത്തര്‍പ്രദേശില്‍ മുസ്ലീം ആരാധനാലയങ്ങള്‍ക്ക് നേരെ നടക്കുന്ന അവകാശവാദങ്ങളില്‍ ഇടപെട്ട് സുപ്രീംകോടതി. സംഭലില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴായിരുന്നു കഴിഞ്ഞ ദിവസം ഫത്തേപൂര്‍ നൂരി ജുമാ മസ്ജിദില്‍ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയിരുന്നു. ഇതേ തുടര്‍ന്ന് വ്യാപക പ്രതിഷേധവും ഉടലെടുത്തിരുന്നു.

180 വര്‍ഷം പഴക്കമുള്ള ആരാധനാലയമായിരുന്നു മൂന്ന് വര്‍ഷത്തെ കൈയേറ്റം ആരോപിച്ച് പൊളിച്ചത്. ഇതിന് പിന്നാലെയാണ് സുപ്രീംകോടതി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. മസ്ജിദുകളിലെ സര്‍വേ നടപടികള്‍ കോടതി വിലക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ആരാധനാലയ നിയമവും മസ്ജിദ് സര്‍വേകളുമായി ബന്ധപ്പെട്ട് നാല് ആഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഗ്യാന്‍വാപി, മഥുര ഷാഹി ഈദ് ഗാഹ് മസ്ജിദ്, സംഭല്‍ മസ്ജിദ് കേസുകളില്‍ ഇനിയൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കരുതെന്നും കോടതി വ്യക്തമാക്കി.

വിഷയത്തില്‍ ഇടക്കാല ഉത്തരവും പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പത്ത് ആരാധനാലയങ്ങളില്‍ അവകാശവാദം ഉന്നയിച്ച് നിലവില്‍ 18 ഹരജികളാണ് രാജ്യത്തെ വിവിധ കോടതികളിലുള്ളത്. നിലവില്‍ കോടതികളിലുള്ള കേസുകളിലും തുടര്‍നടപടി തടഞ്ഞിരിക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ