പൗരത്വ നിയമത്തിന് സ്റ്റേ ഇല്ല; മറുപടി നൽകാൻ കേന്ദ്രത്തിന് സമയം നൽകി സുപ്രീം കോടതി

കേന്ദ്ര സർക്കാരിന്റെ മറുപടി കേൾക്കാതെ പൗരത്വ നിയമ ഭേദഗതിയിൽ സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേന്ദ്രത്തിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയവും സുപ്രീം കോടതി നൽകി. സിഎഎ ഹർജികൾക്കുള്ള ഇടക്കാല ഉത്തരവ് അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതികൾക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പുതിയ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടയിൽ സുപ്രീം കോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് നൽകിയിരുന്നു.

“സർക്കാരിനു രണ്ട് മാസത്തേക്ക് ഈ പ്രക്രിയ തടയാൻ കഴിയും. ഞങ്ങൾ സ്റ്റേ ആവശ്യപ്പെടുന്നില്ല.” നിയമത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ സുപ്രീം കോടതിയിൽ പറഞ്ഞു. പൗരത്വ നിയമത്തിന്റെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്നും ദേശീയ ജനസംഖ്യ പട്ടിക (എൻ‌പി‌ആർ) പ്രക്രിയ തത്കാലം മാറ്റിവെയ്ക്കണമെന്നും കപിൽ സിബൽ ബെഞ്ചിനോട് ആവശ്യപ്പെട്ടു.

143 ഹർജിയിൽ 60 ഓളം അപേക്ഷകളുടെ പകർപ്പുകൾ സർക്കാരിന് നൽകിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ബെഞ്ചിനോട് പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധത്തിനിടയിലാണ് പുതിയ പൗരത്വ നിയമത്തെ കുറിച്ചുള്ള 140 ഓളം അപേക്ഷകൾ സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

പുതിയ നിയമം നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെന്നും ഹർജിയിൽ വാദിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുമെന്നതിനാൽ നിയമം സമത്വത്തിനുള്ള അവകാശത്തിന് വിരുദ്ധമാണെന്നും ഹർജികളിൽ പറയുന്നു. ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന നിയമനിർമ്മാണത്തെ മരവിപ്പിക്കാൻ ചില ഹർജികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ