മോദിയിലുളള വിശ്വാസമല്ല, പ്രതിപക്ഷത്ത് ആശ്രയിക്കാവുന്ന മുഖമില്ലാത്തതാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍.ഡി.എ യ്ക്ക് മേല്‍ക്കൈ പ്രവചിക്കാന്‍ കാരണമെന്ന് യോഗേന്ദ്ര യാദവ്

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപി വിജയം പ്രവചിക്കുന്നതിന് പിന്നില്‍ ജനങ്ങള്‍ക്ക് മോദിയിലുള്ള വിശ്വാസമല്ലെന്നും മറിച്ച് പ്രതിപക്ഷത്ത് വിശ്വാസത്തിലെടുക്കാവുന്ന മുഖമില്ലാത്തതാണ് കാരണമെന്നും പ്രമുഖ സെഫോളജിസ്റ്റും സ്വരാജ് ഇന്ത്യ തലവനുമായ യോഗേന്ദ്ര യാദവ്. ഇത് 2019 ല്‍ എന്‍ഡിഎ തിരിച്ചുവരാന്‍ കാരണമായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബിജെപിയ്ക്ക് വളരെ കുറച്ച് സീറ്റുകളെ ലഭിക്കുകയുള്ളൂ എന്ന പ്രചാരണങ്ങളേയും യാദവ് തള്ളി. നേരത്തെയുള്ള പ്രചാരണം എസ് പി – ബിഎസ്പി സഖ്യത്തിന് വന്‍മേല്‍ക്കൈ ഉണ്ടാകുമെന്നും ബിജെപി യു പി യില്‍ 10 -12 സീറ്റുകളില്‍ ഒതുങ്ങുമെന്നുമായിരുന്നു.

ഇതിന് സാധ്യതയില്ലെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഇനി അഥവാ യുപിയില്‍ കുറയുന്ന സീറ്റുകള്‍, കോണ്‍ഗ്രസ് അടുത്ത് പിടിച്ചെടുത്ത സംസ്ഥാനങ്ങളില്‍ നില മെച്ചപ്പെടുത്തുന്നതോടെ പരിഹരിക്കാനാവും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തിരുന്നു. പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥിതി മെച്ചപ്പെടുത്തുമെന്നു യാദവ് കൂട്ടി ചേര്‍ത്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്