മോദി സര്‍ക്കാര്‍ സിഎഎ നടപ്പാക്കുന്നത് ആര്‍ക്കും തടയാനാവില്ലെന്ന് അമിത് ഷാ; ബംഗാളില്‍ നുഴഞ്ഞു കയറ്റം തടയാന്‍ മമതയ്ക്കായില്ല, വോട്ടര്‍- ആധാര്‍ കാര്‍ഡുകള്‍ നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കി

രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ സിഎഎ നടപ്പാക്കുന്നത് ആര്‍ക്കും തടുക്കാനാവില്ലെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമം മോദി സര്‍ക്കാര്‍ നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും ആര്‍ക്കും അത് തടയാനാവില്ലെന്നും അമിത് ാ കൊല്‍ക്കത്തയിലാണ് പറഞ്ഞത്. കൊല്‍ക്കത്തയില്‍ ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം ആരംഭിക്കവെയാണ് പശ്ചിമ ബാഗാള്‍ സര്‍ക്കാരിനേയും മമതാ ബാനര്‍ജിയേയും ലക്ഷ്യമിട്ട് അമിത് ഷാ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

പശ്മചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് നുഴഞ്ഞുകയറ്റക്കാരെ തടയുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് അമിത് ഷാ പറയുന്നത്. നുഴഞ്ഞുകയറ്റം തടയുന്നതല്‍ പാടേ പരാജയപ്പെട്ട മമത ബാനര്‍ജി സര്‍ക്കാര്‍ വോട്ടര്‍ ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും ഈ നുഴഞ്ഞുകയറ്റക്കാര്‍ക്ക് നിയമവിരുദ്ധമായി വിതരണം ചെയ്‌തെന്ന ആരോപണവും അമിത് ഷാ ഉയര്‍ത്തുന്നു.

ഇത്രയധികം നുഴഞ്ഞുകയറ്റം നടക്കുന്ന സംസ്ഥാനത്ത് വികസനം നടക്കുമോ?. അതുകൊണ്ടാണ് മമതാ ബാനര്‍ജി സിഎഎയെ എതിര്‍ക്കുന്നത്… എന്നാല്‍ സിഎഎ രാജ്യത്തെ നിയമമാണെന്നും ആര്‍ക്കും അത് തടയാനാകില്ലെന്നും ഞാന്‍ പറയും. ഞങ്ങള്‍ അത് നടപ്പിലാക്കും…

സിഎഎ ഭരണഘടനാ വിരുദ്ധമാണെന്നും മുസ്ലീങ്ങളെ ഒഴിച്ചുനിര്‍ത്തുന്ന തരത്തിലുള്ളതാണെന്നും മതേതര രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ പൗരത്വത്തെ ബന്ധിപ്പിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റേത്. പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി 2020ല്‍ സിഎഎ പാസക്കിയെടുത്തിരുന്നു. 2024 മാര്‍ച്ചോടെ സിഎഎയ്ക്ക് അനുസൃതമായ രീതിയില്‍ നിയമങ്ങള്‍ ചട്ടക്കൂട്ടിലാക്കുമെന്ന് തേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബംഗാളില്‍ നടത്തിയ ബിജെപി റാലിയില്‍ മമത സര്‍ക്കാര്‍ ബംഗാള്‍ സംസ്ഥാനത്തെ നശിപ്പിച്ചു കളഞ്ഞിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. വോട്ടെടുപ്പ് സമയങ്ങളിലെ അതിക്രമങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ബംഗാള്‍ ഒന്നാമതായി മാറിയെന്നും ആഭ്യന്തരമന്ത്രി കുറ്റപ്പെടുത്തി.2026ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറയുന്നുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി