അമിത് ഷാ എത്രതവണ എത്തിയാലും ബിജെപിക്ക് തമിഴ്‌നാട്ടില്‍ ഭരണംകിട്ടില്ല; ഒരു കോമാളിക്കൂട്ടത്തിനും ഡിഎംകെ മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയില്ല; വെല്ലുവിളിച്ച് എംകെ സ്റ്റാലിന്‍

ആഭ്യന്തരമന്ത്രി അമിത് ഷാ എത്രതവണ തമിഴ്‌നാട്ടിലെത്തിയാലും ബിജെപിക്ക് ഒരിക്കലും ഭരണംകിട്ടില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തമിഴ്നാട് എന്നും ഡല്‍ഹിയുടെ നിയന്ത്രണത്തിന് പുറത്തായിരിക്കുമെന്നും അദേഹം പറഞ്ഞു.

അണ്ണാ ഡിഎംകെയും അതിന്റെ ജനറല്‍ സെക്രട്ടറി എടപ്പാടി പഴനിസ്വാമിയും ബിജെപിക്ക് മുന്നില്‍ നിരുപാധികം കീഴടങ്ങി. തമിഴ്നാടിനെക്കൂടി ബിജെപിയുടെ കാല്‍ക്കീഴിലാക്കാനാണ് എടപ്പാടി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് അമിത്ഷാ അടിക്കടി തമിഴ്നാട് സന്ദര്‍ശിക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു. .

ബിജെപി അധികാരം പിടിച്ചാല്‍ തമിഴ്നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കും. മതസൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ ലഹളയുണ്ടാക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഒട്ടുമില്ല. ഒരു കോമാളിക്കൂട്ടത്തിനും ഡിഎംകെ മുന്നണിയെ തോല്‍പ്പിക്കാന്‍ കഴിയില്ല. 2026-ലെ തിരഞ്ഞെടുപ്പില്‍ 200-ലധികം സീറ്റുനേടി ഡിഎംകെ മുന്നണിതന്നെ അധികാരത്തില്‍വരുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. മുന്നണിയിലെ ഓരോ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല