ഹിന്ദുക്കളാരും ചായ കുടിക്കരുത്; ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ: സാധ്വി ശ്രദ്ധ ഗോപാൽ

ചായ കുടിക്കുന്നവര്‍ പശുവിനെ കൊല്ലുന്നവരാണെന്നും ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യമാണെന്ന വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാല്‍. ഹിന്ദുക്കൾ തങ്ങളുടെ സംസ്കാരത്തെ സംരക്ഷിക്കാൻ ചായ ഒഴിവാക്കണമെന്നും ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണെന്നാണ് സാധ്വി ശ്രദ്ധ പറയുന്നത്.

വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിൽ ഇവർ നടത്തിയ ഈ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രാജസ്ഥാൻ സ്വദേശിനിയാണ് സാധ്വി. സംസ്കാര-ധർമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്ന ഇവ‍രുടെ പ്രസംഗങ്ങൾ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്.

ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേ എന്നും ചായ കുടിക്കാത്തതുകൊണ്ട് അവ‍ർ മരിച്ചു പോയിട്ടില്ലല്ലോ? ചായ കുടിക്കുന്നവർ അതൊഴിവാക്കണം. ചിലപ്പോൾ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി പറയുന്നു.

Latest Stories

അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യുവതിയ്ക്കു നേരെ ലൈംഗികാതിക്രമം; വ്യാപാര വ്യവസായി ഏകോപനസമിതി നേതാവിനെതിരെ പരാതി; പുറത്ത് പറയാതിരിക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി

മൈനർ പെൺകുട്ടിയോടുള്ള നീതികേട്: നിയമലംഘനവും ട്രോമയും ചേർന്ന ഒരു സംസ്ഥാനപരാജയം

ഇന്ത്യന്‍ സിനിമയില്‍ 8 പതിറ്റാണ്ട് നിറഞ്ഞു നിന്ന ശബ്ദ മനോഹാരിത, വിഖ്യാത പിന്നണി ഗായിക ആശ ഭോസ്‌ലെ അന്തരിച്ചു; വിടവാങ്ങിയത് ഏറ്റവും അധികം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ഗായിക

സാക്ഷാൽ എം എസ് ധോണിക്ക് പോലുമില്ലാത്ത റെക്കോർഡ് തൂക്കി സഞ്ജു; ആരാധകർ ആവേശത്തിൽ

ഐപിഎൽ അല്ല, അതിനേക്കാൾ മികച്ച ലീഗാണ് പിഎസ്എൽ, ഇതാണ് യഥാർത്ഥ ക്രിക്കറ്റ്'; വിവാദപരാമർശവുമായി ദക്ഷിണാഫ്രിക്കൻ താരം

നിതിന്‍രാജിന്‍റെ മരണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം വേണം; രണ്ട് അധ്യാപകരെ സസ്പന്‍ഡ് ചെയ്തുകൊണ്ട് വിഷയം അവസാനിപ്പിക്കരുത്: രമേശ് ചെന്നിത്തല

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ ചൈനയ്ക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വരും; മുന്നറിയിപ്പ് നൽകി ട്രംപ്

നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയത്തിന്റെ ശുപാര്‍ശ

ശോഭാ സുരേന്ദ്രനെതിരായ 'വോട്ടിന് പണം' ആരോപണം: കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണം, അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ

അമേരിക്ക-ഇറാന്‍ ചര്‍ച്ച പരാജയം; അമേരിക്കയുടെ നിബന്ധനകൾ സ്വീകരിക്കാതെ ഇറാൻ