'രാജ്യത്ത് എ​ത്ര ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ ഉണ്ടെന്ന് അറിയില്ല'; അ​ത്ത​രം വി​വ​ര​ങ്ങ​ൾ സൂക്ഷിക്കാറില്ലെന്ന് കേന്ദ്രം

രാജ്യത്ത് അ​ന​ധി​കൃത​മാ​യി ​ ക​ഴി​യു​ന്ന​വ​രെ പാ​ർ​പ്പി​ക്കു​ന്ന എ​ത്ര ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ ഉണ്ടെന്നും അ​തി​ൽ എ​ത്ര​പേ​ർ ക​ഴി​യു​ന്നു​ണ്ടെ​ന്നും അറിയില്ലെന്ന് കേന്ദ്ര ആ​ഭ്യ​ന്ത​ര സഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ്​ റാ​യ്. ​അ​ത്ത​രം വി​വ​ര​ങ്ങ​ൾ സർക്കാർ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന്​ മ​ന്ത്രി ലോ​ക്​​സ​ഭ​യി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ അ​റി​യി​ച്ചു. സം​സ്​​ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളും ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ൾ സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം 2012ൽ ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​​ൻെറ നി​യ​മ​വ​ശം അ​ട​ങ്ങു​ന്ന മാ​ന്വ​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും കൈ​മാ​റി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു.
ഏ​തൊ​ക്കെ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ​യാ​ണ്​ ത​ട​ങ്ക​ലി​ൽ വെ​ക്കേ​ണ്ട​തെ​ന്നും അ​തി​ൽ പറഞ്ഞി​ട്ടു​ണ്ട്. കു​ടി​യേ​റ്റ​ക്കാ​രെ ത​ട​ങ്ക​ൽ​പാ​ള​യ​ങ്ങ​ളി​ൽ​നി​ന്ന്​ വി​ട്ട​യ​ക്കു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ട്​ പൗ​ര​ത്വ നി​യ​മ​ ഭേ​ദ​ഗ​തി​ക്കു​ശേ​ഷം പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മന്ത്രി വി​ശ​ദീ​ക​രി​ച്ചു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട പ്ര​ക്ഷോ​ഭ​ത്തി​ൽ 99 പേ​രു​ടെ അ​റ​സ്​​റ്റ്​ ഡ​ൽ​ഹി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 66 സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 11 കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലെ പ്ര​ക്ഷോ​ഭ​ത്തി​ൽ അ​റ​സ്​​റ്റി​ലാ​യ​വ​രു​ടെ ക​ണ​ക്ക്​ അ​ത​തു സ​ർ​ക്കാ​റു​ക​ളാ​ണ്​ സൂ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Latest Stories

ഹോർമൂസ് തുറക്കാൻ ചൈന സഹായം വാഗ്ദാനം ചെയ്തു: ഡൊണാൾഡ് ട്രംപ്

സഞ്ജുവിനെ ടി-20 നായകനാക്കണം, ഇന്ത്യ ടി-20 ലോകകപ്പ് നേടിയതിന് കാരണം അദ്ദേഹമാണ്: രവി ശാസ്ത്രി

'ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ല, ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുത്'; വി ഡി സതീശൻ

യുഡിഎഫ് സർക്കാർ സത്യപ്രതിജ്ഞ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം; വി ഡി സതീശന്റെ നിർദേശപ്രകാരം കത്ത് അയച്ചു

'പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതിരുന്നവര്‍ ഒട്ടും നിരാശരാകരുത്, വിജയത്തിലേക്കുള്ള ചവിട്ടുപടി മാത്രമായി പരാജയത്തെ കാണുക'; കെ സി വേണുഗോപാലിന്റെ എസ്എസ്എല്‍സി സന്ദേശം

'രാഷ്ട്രീയം നല്ലതാണ്, അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ... വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോൺഗ്രസിൽ സതീശനിൽ മാത്രമേ കണ്ടിട്ടുള്ളു'; സത്യൻ അന്തിക്കാട്

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.07 % വിജയം

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'എന്തുകൊണ്ടാണ് ഒരു കോമാളി നിലവാരത്തിൽ മലയാളികൾ കാണുന്നത് എന്നതിന് വേറെ ഉദാഹരണം വേണ്ട, ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം'; വി ടി ബൽറാം

ചോദ്യം ചോദിച്ചവൻ മറുപടി പറയുമ്പോൾ